
പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. അടുത്തിടയിലാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയൻതാര വെളിപ്പെടുത്തിയത്. പ്രശസ്ത അവതാരകയായ ദിവ്യദർശിനിയുടെ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നയൻസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ അതേ ഷോയ്ക്കിടയിൽ തങ്ങളുടെ വിവാഹ കാര്യത്തെ കുറിച്ചും നയൻതാര മനസ് തുറന്നു. കൂടാതെ വിഘ്നേഷിനെ ജീവിത പങ്കാളിയാക്കാനുള്ള കാരണവും നടി വ്യക്തമാക്കി.
അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നതെന്ന് നയന്‍താര പറഞ്ഞു. ‘ഞങ്ങള്‍ സ്വകാര്യ വ്യക്തികളായതിനാല്‍ വലിയൊരു ചടങ്ങ് നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍, ഞങ്ങള്‍ തീര്‍ച്ചയായും ഞങ്ങളുടെ ആരാധകരെ അറിയിക്കും. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നത്. എന്നാൽ ഞങ്ങളുടെ കല്യാണം ഇതുവരെ തീരുമാനിച്ചിട്ടില്ല. കല്യാണം എല്ലാവരേയും അറിയിച്ച് കൊണ്ട് നടത്തുകയുള്ളൂ എന്നും നയൻസ് കൂട്ടിച്ചേർത്തു.
കൂടാതെ വിഘ്നേഷിന്റെ നല്ലഗുണങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. ‘വിഘ്നേഷിന്റെ എല്ലാം ഇഷ്ടമാണ്. ഏത് കാര്യത്തിലും എപ്പോഴു തന്നെ പിന്തുണച്ച് കൂടെയുണ്ടാവാറുണ്ട്. ഒരു കാര്യത്തിനും അദ്ദേഹത്തിനോട് തനിക്ക് അനുവാദം ചോദിക്കേണ്ട അവസ്ഥ വന്നിട്ടില്ല. വീട്ടുകാരേയും നല്ല രീതിയിൽ സംരക്ഷിക്കുന്ന ആളാണ്. അങ്ങനെയുള്ള ഒരാളെ ജീവിത പങ്കാളിയായി കിട്ടുക എന്നത് തനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ് – നയൻതാര പറയുന്നു.
Post Your Comments