
ദുരിതങ്ങൾക്കിടയിലും പ്രതീക്ഷകളുമായി ചിങ്ങത്തെ വരവേൽക്കുകയാണ് മലയാളികൾ. ഇപ്പോഴിതാ ആരാധകർക്ക് ചിങ്ങപ്പുലരി ആശംസകളുമായി എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. മഹാമാരിയൊഴിഞ്ഞ് നല്ല നാളുകൾ തിരികെ വരട്ടെ എന്ന് ആശംസയോടൊപ്പം മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
‘മഹാമാരിയൊഴിഞ്ഞ്, നല്ല നാളുകൾ തിരികെ വരട്ടെ. ഐശ്വര്യസമൃദ്ധമായ പുതുവർഷം ആവട്ടെ നമ്മൾ ഓരോരുത്തർക്കും. ഏവർക്കും ഹൃദയം നിറഞ്ഞ ചിങ്ങപ്പുലരി ആശംസകൾ’, മോഹൻലാൽ കുറിച്ചു.
അതേസമയം മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 12th മാൻ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കെ കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്, അനു മോഹന്‍, ചന്ദു നാഥ്, രാഹുല്‍ മാധവ്, നന്ദു, അനുശ്രി, അതിഥി രവി, ശിവദ, ലിയോണ ലിഷോയ്, നമിതാ പ്രമോദ്, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
നിലവിൽ ഹൈദരാബാദിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിങിലാണ് മോഹൻലാൽ. ബ്രോ ഡാഡിയുടെ ഷെഡ്യൂള്‍ പൂര്ത്തിയായല് ഉടന്‍ മോഹന്‍ലാല്‍ 12th മാനിൽ ജോയിൻ ചെയ്യുന്നതായിരിക്കുമെന്നാണ് റിപ്പോർട്ട്.
Post Your Comments