ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയില്‍ നില്ക്കുമ്പോള് ഒരു വലുപ്പ ചെറുപ്പവുമില്ലാതെ തന്നോട് ഇടപെട്ട സംവിധായകരുടെ പേരെടുത്ത് പറയുകയാണ് നടന് ജോജു ജോര്‍ജ്ജ്. സംവിധായകന് വിനയനോടാണ് താന്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ചോദിച്ചിട്ടുള്ളതെന്നും അങ്ങനെ ചോദിച്ചിട്ടുള്ള അവസരങ്ങളിലെല്ലാം തനിക്ക് വിനയന് സിനിമകളില്‍ ചാന്‍സ് ലഭിച്ചിട്ടുണ്ടെന്നും ഒരു എഫ്എം ചാനലിനു നല്കിയ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ജോജു ജോര്‍ജ്ജ് പറയുന്നു.
‘ഞാന്‍ ഏറ്റവും കൂടുതല്‍ ചാന്‍സ് ചോദിച്ചിട്ടുള്ളത് വിനയന് സാറിനോടാണ്. സാര്‍ എനിക്ക് അവസരങ്ങള്‍ നല്‍കിയിട്ടുമുണ്ട്. അന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നമുക്ക് സമീപിക്കാന്‍ പറ്റിയ സംവിധായകനായിരുന്നു വിനയന് സാര്‍. എല്ലാവരും നല്ലത് പോലെ ഇടപഴകും അങ്ങനെയൊരു ധൈര്യത്തിലാണ് വിനയന് സാറിനോട് അവസരങ്ങള്‍ ചോദിച്ചു പോയത്. എനിക്ക് സിനിമകള്‍ കിട്ടുകയും ചെയ്തു. പിന്നെ നല്ല പോലെ ഇടപഴകുന്ന സംവിധായകരാണ് ഫാസില്‍ സാറും, ടികെ രാജീവ് കുമാര്‍ സാറും. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് അവര്‍ക്ക് വിവേചനമില്ല. എന്നോട് മോശമായി സംസാരിച്ച സംവിധായകരുമുണ്ട്, അവര്‍ എന്നെ പിന്നീട് വിളിച്ചിട്ടുമുണ്ട്, എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ല, അന്ന് അവര്‍ പെരുമാറിയത് പോലെ ഞാന്‍ പെരുമാറില്ല, എന്നെ വിളിക്കുന്നത് സിനിമയാണ്, അവരല്ല. അതുകൊണ്ട് എന്നെ പരിഹസിച്ചു വിട്ടവരുടെ സിനിമയിലും ഞാന്‍ അഭിനയിക്കും. കാരണം ഇതൊന്നും വ്യക്തികളുടെതല്ല. എല്ലാം സിനിമയാണ്. അതിനോട് മുഖം തിരിച്ചു നില്‍ക്കില്ല’. ജോജു ജോര്‍ജ്ജ് പറയുന്നു.
Post Your Comments