
എംഎസ്എഫ് നേതൃത്വം പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്നവെന്ന ‘ഹരിത’യുടെ പരാതിയിൽ പ്രകോപിതരായി പരാതി നൽകിയവർക്കെതിരെ നടപടിയെടുത്ത മുസ്ലിം ലീഗിനെ പരിഹസിച്ച് ആക്റ്റിവിസ്റ്റ് ജെസ്‌ല. വനിതാ പ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണവിധേയർക്കെതിരെ നടപടി എടുക്കേണ്ടതിനു പകരം പരാതിക്കാർക്കെതിരെയാണ് ലീഗ് നടപടി സ്വീകരിച്ചത്. സ്ത്രീകളെ അപമാനിക്കുന്ന നടപടിയാണിതെന്നും പരാതിയില്‍ ഉറച്ചു നിന്ന ഹരിതയിലെ പെണ്‍കുട്ടികളെയോര്‍ത്ത് അഭിമാനമുണ്ടെന്നും ജെസ്‌ല പറഞ്ഞു. ഇതിൽ കൂടുതൽ മികച്ച നിലപാട് ലീഗ് നേതൃത്തില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നുവോ എന്നും താരം പരിഹസിച്ചു.
സോഷ്യൽ മീഡിയയിൽ ജെസ്‌ല പങ്കുവച്ച കുറിപ്പ്
മുസ്ലീം ലീഗിലെ പെണ്ണുങ്ങളോടാണ്…
നിങ്ങളിതില്‍ കൂടുതല്‍ മികച്ച നിലപാട് ലീഗ് നേതൃത്തില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നുവോ…?
സ്ത്രീകള്‍ ചോറുവെക്കാനും പെറ്റുകൂട്ടാനുള്ളവരാണെന്ന നിലപാട് നിങ്ങള്‍ മറന്ന് പോയിരുന്നുവോ..
ലീഗിലെ താലിബാനിസം .
പ്രിയപ്പെട്ട പെണ്ണുങ്ങളെ നിങ്ങളെ ഓര്‍ത്ത് അഭിമാനമുണ്ട്..ഉറച്ച തീരുമാനത്തിന്.
Post Your Comments