CinemaGeneralLatest NewsMollywoodNEWS

മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ’12th മാൻ’: ചിത്രീകരണം ആരംഭിച്ചു

ലളിതമായി നടന്ന ചടങ്ങിൽ ആൻ്റണി പെരുമ്പാവൂർ ആദ്യ ഭദ്ര ദീപം തെളിയിച്ചാണ് തുടക്കമിട്ടത്

മോഹൻലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ’12th മാൻ’ എന്ന ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. ലളിതമായി നടന്ന ചടങ്ങിൽ ആൻ്റണി പെരുമ്പാവൂർ ആദ്യ ഭദ്ര ദീപം തെളിയിച്ചാണ് തുടക്കമിട്ടത്. ജീത്തു ജോസഫ്, ഉണ്ണി മുകുന്ദൻ. ആന്റണി പെരുമ്പാവൂർ, ശിവദ, പ്രിയങ്ക നായർ തുടങ്ങിയവർ പൂജ ചടങ്ങിൽ പങ്കെടുത്തു.

ആദ്യ മൂന്നു ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കി ചിത്രം ഇടുക്കി കുളമാവിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടും. കുളമാവാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ എന്നാണ് വിവരം.

അനുശ്രീ, അനുസിതാര, സൈജു ക്കുറുപ്പ് ,രാഹുൽ മാധവ് , ചാലി പാലാ, പ്രദീഷ് ചന്ദ്രൻ ,കണ്ണൻ പട്ടാമ്പി, എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നു. നിർണ്ണായകമായ ഒരു കഥാപാത്രത്തെ സിദ്ദിഖും അവതരിപ്പിക്കുന്നു.

രചന കൃഷ്ണകുമാർ .ഛായാഗ്രാഹകൻ സതീഷ് കുറുപ്പ്, എഡിറ്റിംഗ് വിനായക്, കലാസംവിധാനം രാജീവ് കോവിലകം, മേക്കപ്പ്  ജിതേഷ് പൊയ്യ. കോസ്റ്റ്യം ഡിസൈൻ ലിൻഡ ജീത്തു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അർഫാസ് അയൂബ്, അസ്ലോസ്സിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ, സഹസംവിധാനം സോണി കുളക്കട, മാർട്ടിൻ ,സുമേഷ്, രേഷ്മ , ഫിനാൻസ് കൺകോളർ, മനോഹരൻ കെ.പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – സേതു അടൂർ, പ്രണവ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ, ഫോട്ടോ ബന്നറ്റ് എം.വർഗീസ്.

shortlink

Related Articles

Post Your Comments


Back to top button