GeneralLatest NewsMollywoodNEWS

‘മരട് 357’ സിനിമയുടെ കോടതി വിധി വന്നു : ചിത്രത്തിന് പുതിയപേര് ‘വിധി’

ഹൈക്കോടതി വിചാരണക്ക് ശേഷം തീരുമാനമെടുക്കാനായി മിനിസ്ട്രിക്ക് കൈമാറുകയായിരുന്നു.

കൊച്ചി: കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മരട് 357. ഈ ചിത്രത്തിന്റെ 8 മാസത്തെ നിയമപോരാട്ടത്തിന് ഒടുവിൽ കോടതി വിധി വന്നിരിക്കുന്നു. മാർച്ച് മാസം 19 ന് തീയേറ്ററിൽ റിലീസ് ചെയ്യാനിരിക്കവേയാണ് എറണാകുളം മുൻസിഫ് കോടതി ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടിയെടുത്തത്. തുടർന്ന് കേസ് ഹൈക്കോടതിക്ക് വിടുകയായിരുന്നു.

ഹൈക്കോടതി വിചാരണക്ക് ശേഷം തീരുമാനമെടുക്കാനായി മിനിസ്ട്രിക്ക് കൈമാറുകയായിരുന്നു. ഒടുവിൽ വിചാരണക്ക് ശേഷം വിധി വന്നിരിക്കുകയാണ്. ചിത്രത്തിൻ്റെ പേര് മാറ്റുക എന്നതാണ് വിധിയിലെ പ്രധാന ഘടകം. വിധിയുടെ അടിസ്ഥാനത്തിൽ മരട് 357 എന്ന പേര് മാറ്റി ചിത്രത്തിന് “വിധി – ദി വെർഡിക്റ്റ്” എന്നാക്കിയതായി നിർമ്മാതാക്കൾ അറിയിച്ചു.ചിത്രത്തിൻ്റെ സെൻസറിങ് പൂർത്തിയായതായും അറിയിച്ചു.

read also: പന്ത്രണ്ടു വയസുമുതൽ നിരന്തരമായി പീഡിപ്പിച്ചു: ഗായകൻ ബോബ് ഡിലനെതിരേ ലൈംഗികാരോപണം

ജയറാം നായകനായ ‘പട്ടാഭിരാമന്’ ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രമാണ് മരട് 357. ദിനേശ് പള്ളത്തിന്‍റേതാണ് തിരക്കഥ. അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

shortlink

Related Articles

Post Your Comments


Back to top button