
ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എആർ റഹ്മാൻ. ഇന്ത്യയിലെ മിക്ക ഭാഷകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ അഭിയരംഗത്തേക്ക് എത്തുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് റഹ്മാൻ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
പുതിയ ബോളിവുഡ് ചിത്രം മിമിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടെയിലാണ് സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യവുമായി ആരാധകൻ എത്തിയത്. ഇതിന് രസകരമായ മറുപടിയാണ് അദ്ദേഹം നൽകിയത്. ഇതിന് തന്നെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.
അടുത്തിടെയാണ് റഹ്മാന്റെ ‘99 സോങ്സ്’ എന്ന ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ നിർമാണവും തിരക്കഥയും ഒരുക്കിയത് അദ്ദേഹം തന്നെയായിരുന്നു. 99 സോങ്സിലൂടെ ചുവടുവയ്പ്പു നടത്തിയ താങ്കൾ വൈകാതെ നടനായും എത്തുമെന്നു പ്രതീക്ഷിക്കാമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. വാർധക്യ കാലം സമാധാനത്തോടെ ചിലവഴിക്കാൻ സമ്മതിക്കില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Post Your Comments