മാലിക്കില്‍ ജോജു ചെയ്ത കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച യുവ നടി പാര്‍വതി കൃഷ്ണ പ്രേക്ഷകരുടെ പ്രിയ താരമായി കയ്യടി നേടുമ്പോള്‍ ആ സിനിമയിലേക്ക് താന്‍ എങ്ങനെ എത്തിപ്പെട്ടു എന്നതിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. ഡോക്ടര്‍ കഥാപാത്രമായി വേഷമിട്ട പാര്‍വതി സിനിമയുടെ ഏറെ നിര്‍ണായകമായ സാഹചര്യങ്ങളിലാണ് തിളങ്ങി നില്‍ക്കുന്നത്. മാലിക് എന്ന സിനിമ കണ്ടു കഴിയുന്നവര്‍ക്ക് ഒരു നൊമ്പരത്തിന്റെ അടയാളമായി മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്ന കഥാപാത്രത്തെ അതി മനോഹരമായി തന്നെ പാര്‍വതി ചെയ്തു വച്ചിട്ടുണ്ട്. മാലിക് എന്ന സിനിമയിലേക്ക് അതിന്റെ സഹസംവിധായിക തന്നെ വിളിച്ചപ്പോള്‍ രണ്ടാമത് ഒന്ന് ആലോചിക്കാതെ നോ എന്നാണ് മറുപടി നല്‍കിയതെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു കൊണ്ട് താരം വ്യക്തമാക്കുന്നു.
പാര്‍വതി കൃഷ്ണയുടെ വാക്കുകള്‍
‘ആറു വര്‍ഷം മുന്‍പാണ് സീരിയലുകളിലൂടെ മിനിസ്ക്രീനിലെത്തിയത്. പിന്നെ ആങ്കറിംഗും മ്യൂസിക് വീഡിയോയും ഒക്കെയായി റൂട്ട് മാറ്റി. പിന്നെയും നാല് വര്‍ഷത്തിനു ശേഷമാണു സിനിമ. ഇന്‍സ്റ്റഗ്രാമില്‍ തോണ്ടിയിരിക്കുമ്പോള്‍ മാലിക്കിന്റെ സഹസംവിധായകനായ ശാലിനി ചേച്ചിയുടെ മെസേജ്. ഒരു റോളുണ്ട് ചെയ്യുന്നോ എന്നായിരുന്നു ചോദ്യം. രണ്ടാമത് ഒന്ന് ആലോചിക്കാതെ നോ എന്ന് മറുപടിയിട്ടു. പക്ഷേ ഡോക്ടര്‍ ഷെര്‍മിന്‍ എന്ന കഥാപാത്രം വീണ്ടും തേടി വന്നു. മഹേഷ് നാരായണനെ കണ്ടു. ഓഡിഷന്‍ എന്ന് കേട്ടാല്‍ ഓടുന്ന ഞാന്‍ ആദ്യമായി സ്ക്രീന്‍ ടെസ്റ്റ് ചെയ്തു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു’.
Post Your Comments