നായികയെ നായകൻ സ്വന്തമാക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ നായകന്മാരെക്കാൾ നായികമാരെ സ്വന്തമാക്കിയിട്ടുള്ളത് സംവിധായകന്മാരാണ്. തമിഴ് സിനിമാ മേഖലയിലാണ് അത്തരം സംവിധായകൻ നായിക പ്രണയ വിവാഹം കൂടുതലും നടന്നിട്ടുള്ളത്. അത്തരത്തിൽ തങ്ങളുടെ സിനിമകളിൽ അഭിനയിച്ച നടിമാരെ സ്വന്തമാക്കിയ സംവിധായകന്മാർ ആരെല്ലാമാണെന്ന് നോക്കാം.
സുഹാസിനി മണിരത്നം: തമിഴിലെ പ്രശസ്ത നടിയും പ്രശസ്ത സംവിധായകനുമായ സുഹാസിനി മണിരത്നം ജോഡികളുടെ പ്രണയവും വിവാഹവുമാണ് ഒരുകാലത്ത് സിനിമാ മേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിവാഹം. സിനിമയെ വെല്ലുന്ന പ്രണയമായിരുന്നു മണിരത്‌നത്തിന്റെയും സുഹാസിനിയുടെയും. വളരെ പ്രയാസപ്പെട്ടാണ് മണിരത്നം സുഹാസിനിയുടെ ഇഷ്ടം സ്വന്തമാക്കിയത്. മണിരത്‌നത്തിന്റെ തുടക്കം കാലവും, സുഹാസനി സൗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ നായികയായി തിളങ്ങി നിൽക്കുന്ന സമയവും. എന്നാൽ മണിരത്നം തന്റെ സ്നേഹം അറിയിക്കുകയായിരുന്നു. ‘പറ്റില്ല എന്നായിരുന്നു സുഹാസിനിയുടെ മറുപടി. പ്രണയിച്ച് നടക്കാനൊന്നും തനിക്ക് പറ്റില്ല. വീട്ടുകാരെ കണ്ട് സംസാരിക്കുക, പിന്നെ വിവാഹം’ എന്നായിരുന്നു നടിയുടെ മറുപടി. ഒരുവിധമാണ് സുഹാസിനിയെ കൊണ്ട് മണിരത്‌നം ഇഷ്ടം പറയിപ്പിച്ചത്. ജീവിതത്തിലെ ഈ മനോഹര പ്രണയം തന്നെയാണ് അദ്ദേഹത്തിന്റെ സിനിമകളിലും നമുക്ക് കാണാൻ കഴിയുന്നത്.
ദേവയാനിയും രാജ്‌കുമാറും: സൂര്യവംശം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ദേവയാനിയും രാജ്‌കുമാറും സുഹൃത്തുക്കളായി മാറിയത്. ഈ സിനിമയുടെ സഹസംവിധായകനായിരുന്ന രാജ്കുമാര്‍ പിന്നീട് സ്വതന്ത്ര സംവിധായകനായ അദ്ദേഹത്തിന്റെ ചിത്രത്തില്‍ ദേവയാനിയെ നായികയാക്കി. എന്നാൽ വിണ്ണ്ക്കും മണ്ണ്ക്കും എന്ന ചിത്രത്തിനിടയിലാണ് അദ്ദേഹം തന്റെ പ്രണയം നടിയെ അറിയിച്ചത്. പ്രണയം തോന്നാൻ കാരണമായത് നടിയുടെ ഒരു ഫോട്ടോയാണ് എന്നാണ് പറയുന്നത്. ഷൂട്ടിങ് നടക്കുന്ന സമയത്ത് ദേവയാനിയുടെ പത്ത് വയസ്സുള്ളപ്പോഴുള്ള ഫോട്ടോയാണ് രാജ്കുമാറിന്റെ ഉള്ളിൽ പ്രണയം വിതച്ചത്. ദേവയാനിയെ അത് അറിയിക്കുകയും അവർ അത് സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഇരുവരും വിവാഹിതരാകുകയായിരുന്നു.
സുന്ദര്‍ സി യും കുശ്ബുവും: 1995 ല്‍ പുറത്തിറങ്ങിയ മുറൈ മാമന്‍ എന്ന ചിത്രത്തിന്റെ സമയത്താണ് സുന്ദര്‍ സി യും കുശ്ബുവും തമ്മില്‍ സൗഹൃദത്തിലാവുന്നത്. പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയത്തിലാവുകയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.
ശരണ്യ – പൊന്‍വണ്ണന്‍: സംവിധായകനും നടനുമാണ് പൊന്‍വണ്ണന്‍. ശര്യണ്യയുമയുള്ള സൗഹൃദം തുടങ്ങുന്നത് ഒപ്പം അഭിനയിച്ചതിലൂടെയാണ്. ഒരു ദിവസം ഫോണില്‍ വിളിച്ച് ശരണ്യയോട്, ‘എന്റെ ജീവിതത്തിന്റെ ഭാഗം ആവാമോ’ എന്ന് ചോദിച്ചു. മറുപടി പറയാന്‍ പത്ത് ദിവസത്തെ സമയം നല്‍കണം എന്നായിരുന്നു ശരണ്യയുടെ പ്രതികരണം.ഒടുവിൽ ഇഷ്ടം പറയുകയും ഇരുവരും ഒന്നിക്കുകയുമായിരുന്നു.
രമ്യ കൃഷ്ണന്‍ – കൃഷ്ണ വംശി: തന്റെ ആദ്യ സിനിമയിൽ തന്നെ സുഹൃത്തുക്കളായി മാറിയവരാണ് രമ്യയും കൃഷണ വംശിയും. പിന്നീട് പ്രണയത്തിലായ ഇരുവരും 2003 ലാണ് വിവാഹിതരാകുന്നത്.
വിഘ്‌നേശ് ശിവന്‍ നയൻതാര: ഏറ്റവും ഒടുവിൽ എത്തി നിൽക്കുന്ന താരജോഡികളാണ് ഇരുവരും. അടുത്തിടയിൽ നടത്തിയ ഒരു അഭിമുഖത്തിൽ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയൻതാര വെളിപ്പെടുത്തിയിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നതാണ് നയൻതാര വിഘ്‌നേശ് വിവാഹം.
Post Your Comments