നടിയും സംവിധായികയുമായ സുഹാസിനിയ്ക്ക് ഇന്നലെ അറുപതാം പിറന്നാൾ ആയിരുന്നു. കുടുംബാഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സുഹാസിനിയുടെ ജന്മദിനം ആഘോഷമാക്കി. ഇപ്പോഴിതാ, പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടിയും സുഹാസിനിയുടെ അടുത്ത കൂട്ടുകാരിയുമായ പൂർണിമ ഭാഗ്യരാജ്.
https://www.instagram.com/p/CSoFYgRFD0L/?utm_source=ig_embed&utm_campaign=loading
എയ്റ്റീസ് കൂട്ടായ്മയുടെ ഒത്തുചേരൽ വേദി കൂടിയായിരുന്നു പിറന്നാൾ ആഘോഷം. ഖുശ്ബു, സുമലത, ലിസി, പൂർണിമ ഭാഗ്യരാജ്, ശോഭന, പ്രഭു, കമൽഹാസൻ എന്നിവരെല്ലാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സുഹാസിനിയും തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. അച്ഛന് ചാരുഹാസനൊപ്പമുള്ള ചിത്രവും സഹോദരിമാരായ സുഭാഷിണി, നന്ദിനി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും സുഹാസിനി പങ്കുവച്ചു.
Post Your Comments