
അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുക്കുകയും അവിടുത്തെ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന താലിബാനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ വിമർശനവുമായി ഗായകന് ഹരീഷ് ശിവരാമകൃഷ്ണനും ഗായിക സിത്താരയും. മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന താലിബാന് ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അവര്‍ തന്നെ അണ്‍ഫോളോ ചെയ്യണമെന്നാണ് ഹരീഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ഹരീഷിന്റെ പോസ്റ്റ് സിത്താര പങ്കുവെച്ചുകൊണ്ടാണ് ഇതേ അഭിപ്രായം അറിയിച്ചത്.
‘ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന താലിബാന് ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ unfollow / unfriend ചെയ്ത് പോകണം. അതു സംഭവിച്ചപ്പോള്‍ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോള്‍ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തില്‍ balancing ചെയ്ത് comment ഇട്ടാല്‍ delete ചെയ്യും, ബ്ലോക്ക് ചെയ്യും.’ ഹരീഷ് ശിവരാമകൃഷ്ണന് കുറിച്ചു.
Post Your Comments