![](/movie/wp-content/uploads/2021/08/shammy.jpg)
സ്വാതന്ത്ര്യ ദിനത്തില്‍ ഗിറ്റാറില്‍ ദേശീയഗാനം വായിച്ച് നടൻ ഷമ്മി തിലകന്‍. ഫേസ്ബുക്കിലൂടെ നടൻ തന്നെയാണ് വീഡിയോ പങ്കുവെച്ചത്.പോസ്റ്റിന് താഴെ താരത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.
‘ഈ ആകാശത്തിന് കീഴെ എന്തും പറ്റും ഈ ബലരാമന്’ എന്നാണ് ഒരാളുടെ കമന്റ്. ‘ഗിറ്റാര്‍ വായിക്കാന്‍ സക്കീര്‍ ഭായിക്ക് ആകുമോ, ബട്ട് ഐ ക്യാന്‍’ എന്നായിരുന്നു മറ്റൊരു കമന്റ്.
ഷമ്മി തിലകന്റെ ‘ഒരു താത്വിക അവലോകനം’ എന്ന സിനിമയാണ് വരാനിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. ജോജു ജോര്‍ജ്, അജു വര്‍ഗീസ്, നിരഞ്ജ് രാജു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’.
Post Your Comments