CinemaGeneralMollywoodNEWS

‘സലാം കാശ്മീര്‍’ ചെയ്യുമ്പോള്‍ എല്ലാ സഹായവും ചെയ്തു തന്നത് രവിയേട്ടനാണ്: തിരക്കഥാകൃത്ത് സേതു

ജോഷി സംവിധാനം ചെയ്തു 2014-ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു 'സലാം കാശ്മീര്‍

താന്‍ എഴുതിയതില്‍ ഏറ്റവും റിസ്ക്‌ എടുത്തു ചിത്രീകരിച്ച സിനിമയെക്കുറിച്ച് തിരക്കഥാകൃത്ത് സേതു. അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിക്കൊപ്പം നിരവധി ഹിറ്റുകള്‍ ഒരുക്കിയ സേതു, ‘കുട്ടനാടന്‍ ബ്ലോഗ്‌’ എന്ന സിനിമ ചെയ്തു കൊണ്ട് സംവിധാന രംഗത്തും സജീവമായിരുന്നു. ജോഷി സംവിധാനം ചെയ്തു 2014-ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ‘സലാം കാശ്മീര്‍’. ജയറാം, സുരേഷ് ഗോപി തുടങ്ങിയ വലിയ താരനിര ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

‘സലാം കാശ്മീര്‍’ ചിത്രീകരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മുഴുവന്‍ സഹായവും ചെയ്തു തന്നത് രവിയേട്ടനാണ് (മേജര്‍ രവി). അത്ര റിസ്ക്‌ ചെയ്തു ചിത്രീകരിച്ച സിനിമയാണ്. ഞങ്ങള്‍ സിനിമ ഷൂട്ട്‌ ചെയ്ത ഭാഗങ്ങളിക്കെ വലിയ പ്രശ്നങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന സമയമാണ്. ഞങ്ങള്‍ക്ക് അവര്‍ കനത്ത സുരക്ഷ നല്‍കിയത് കൊണ്ടാണ് ആ ടൈമില്‍ ഒരു മലയാളം സിനിമ അവിടെ ചിത്രീകരിക്കാന്‍ കഴിഞ്ഞത്. ഒരു സമയത്ത് ഭക്ഷണം പോലും കഴിക്കാതെ പാക്കപ്പ് ചെയ്തു അവിടം വിട്ടു മറ്റൊരിടത്തേക്ക് പോകേണ്ടി വന്ന അനുഭവമുണ്ടായിട്ടുണ്ട്.ഞാന്‍ എഴുതിയതില്‍ ഏറ്റവും റിസ്ക്‌ എടുത്തു ചിത്രീകരിച്ച സിനിമയാണ് സലാം കശ്മീര്‍ ഏറ്റവും കൂള്‍ ആയി ചെയ്തത് ഞാന്‍ കുട്ടനാടന്‍ ബ്ലോഗായിരുന്നു. സലാം കശ്മീര്‍ ഒരു വലിയ സിനിമയായിരുന്നു. ജോഷി സാറിന്റെ സിനിമ എന്ന് പറയുമ്പോള്‍ തന്നെ അതിന്റെ വലുപ്പം അറിയാമല്ലോ പക്ഷേ എല്ലാ പ്രതിസന്ധികളെയും മറി കടന്നു നാല്‍പ്പത്തിയേഴു ദിവസം കൊണ്ട് ആ സിനിമ ഞങ്ങള്‍ ചിത്രീകരിച്ചു തീര്‍ത്തു. തിരക്കഥാകൃത്ത് സേതു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button