GeneralLatest NewsMollywoodMovie GossipsNEWSSocial Media

കൊറോണകാലത്ത് ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു: ലക്ഷ്മി ഗോപാലസ്വാമി

സിംഗിൾ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തിൽ പ്രശ്നങ്ങളുണ്ട്. അത് നമ്മൾ തന്നെ നേരിടണം. ഒന്ന് മറ്റൊന്നിനേക്കാൾ നല്ലതാണെന്ന് തോന്നുന്നില്ല' ലക്ഷ്മി ഗോപാലസ്വാമി

അവിവാഹിതയായി കഴിയുന്ന മലയാളത്തിലെ നടിമാരില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. നടി എന്താണ് വിവാഹം കഴിക്കാന്‍ ഇത്രയും വൈകുന്നതെന്ന് ചോദിച്ചാല്‍ അങ്ങനെ തോന്നിയിട്ടില്ലെന്നാണ് ലക്ഷ്മി പലപ്പോഴും പറഞ്ഞിട്ടുള്ളത്. എന്നാല്‍ ലോക്ഡൗണും കൊറോണയും വന്നതോടെ ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നുവെന്ന് പറയുകയാണ് ലക്ഷ്മി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്.

വിവാഹം വേണമെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ വിവാഹം പലരും ചോദിക്കുമ്പോൾ വിവാഹം ഇത്രയും പ്രധാനപ്പെട്ട ഒന്നാണോ എന്ന് തോന്നാറുണ്ട്. വിവാഹം കഴിച്ചാലും ഇല്ലേലും ജീവിതത്തിൽ ഒരു പ്രശ്നം വന്നാൽ അത് തനിച്ച് തന്നെ നേരിടണം പിന്നെ എന്തിനാണ് മറ്റൊരാൾ എന്ന് ലക്ഷ്മി പറയുന്നു.

‘വിവാഹം വേണമെന്ന് തോന്നിയിട്ടുണ്ട്. കൊറോണക്കാലത്ത് ജീവിതം കുറച്ച് പതുക്കെ ആയി. ഒരു കംപാനിയൻ ഉണ്ടായിരുന്നെങ്കിൽ എന്ന് നന്നായിരുന്നു എന്ന് തോന്നി. പിന്നെ, പ്രകൃതി എന്താണോ നമുക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മൾ പോകണം. ഞാൻ ഈ ലൈഫിലും ഹാപ്പിയാണ്. എന്നോടുള്ള സ്നേഹം കൊണ്ട് പലരും ഇതേ ചോദ്യം ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഞാൻ വിചാരിക്കും ജീവിതത്തിൽ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോ? വിവാഹം കഴിച്ചില്ല എന്ന് കരുതി ഒന്നും സംഭവിക്കില്ല. സിംഗിൾ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തിൽ പ്രശ്നങ്ങളുണ്ട്. അത് നമ്മൾ തന്നെ നേരിടണം. ഒന്ന് മറ്റൊന്നിനേക്കാൾ നല്ലതാണെന്ന് തോന്നുന്നില്ല’ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button