പ്രശസ്ത ഹോളിവുഡ് നടനാണ് ജോണി ഡെപ്പ്. ഇപ്പോഴിതാ തന്നെ ഹോളിവുഡിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം നടക്കുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ‘മിനാമറ്റ’ എന്ന ജോണി ഡെപ്പയുടെ ചിത്രം റിലീസ് ചെയ്യാൻ വൈകുന്നതിനെ തുടർന്നാണ് താരം ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നം ഇമേജ് തകർത്തുവെന്നും, ഇത് മുൻ നിർത്തിയാണ് തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതെന്നും ജോണി ഡെപ്പ് പറയുന്നു. ദി സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുന്‍ ഭാര്യയായ അംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മാധ്യമ വേട്ടയാണ് തനിക്ക് ഹോളിവുഡില്‍ ഉണ്ടായിരുന്ന നല്ല ഇമേജ് നഷ്ടപ്പെട്ടതെന്ന് താരം അഭിപ്രായപ്പെട്ടു.
‘ഒരു നടന്റെ അല്ലെങ്കില്‍ വ്യക്തിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചില പ്രശ്‌നങ്ങള്‍ വന്നു. അതിനാല്‍ ഹോളിവുഡ് നിരോധനം ഏര്‍പ്പെടുത്തുകയാണോ വേണ്ടത് എന്നും’ ജോണി ഡെപ്പ് ചോദിക്കുന്നു. ബ്രിട്ടിഷ് ടാബ്ലോയിഡായ ദി സണ്ണുമായുള്ള കേസില്‍ തോറ്റതിന് ശേഷം ആദ്യമായാണ് താരം പ്രതികരിക്കുന്നത്.
Post Your Comments