GeneralLatest NewsMollywoodNEWSSocial Media

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ: ഗർഭകാലത്തെ ചിത്രങ്ങളുമായി ഭാമ

2021 മാർച്ചിലാണ് ഭാമയ്ക്ക് പെൺകുഞ്ഞ് ജനിച്ചത്

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലും നടിയ്ക്ക് കൈനിറയെ ആരാധകർ ഉണ്ട്. മലയാളത്തിൽ നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം.

2020 ജനുവരിയിൽ ആയിരുന്നു ഭാമയുടേയും അരുണിന്റേയും വിവാഹം. ഇവർക്ക് 2021 മാർച്ചിൽ ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. ഇതോടെ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ് ഭാമ. കുഞ്ഞു ജനിച്ച ശേഷമാണ് ഭാമ ഗർഭിണി ആയിരുന്നു എന്ന വിവരം തന്നെ ആരാധകർ അറിയുന്നത്. ഇപ്പോഴിതാ അന്ന് പുറത്തു വിടാതിരുന്ന ഗർഭകാല ചിത്രങ്ങൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് നടി. ഭർത്താവ് അരുണിനെയും ചിത്രങ്ങളിൽ കാണാം.

https://www.instagram.com/p/CSmhFa1Bnw0/?utm_source=ig_web_copy_link

‘കഴിഞ്ഞ വർഷം ഓണക്കാലത്തെടുത്ത ചിത്രങ്ങളാണ്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ. അന്ന് ആറ് മാസം ഗർഭിണിയായിരുന്നു.’–ഭാമ ചിത്രത്തോടൊപ്പം കുറിച്ചു.

ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button