BollywoodGeneralLatest NewsNEWS

ഗായിക ജഗ്ജിത് കൗർ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞൻ അന്തരിച്ച ഖയ്യാമിന്റെ ഭാര്യയാണ് ജഗ്ജിത് കൗർ

മുംബൈ: ഗായിക ജഗ്ജിത് കൗർ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുംബൈയിലെ പവൻ ഹാൻസ് ശ്മശാനത്തിൽ സംസ്‌കരിച്ചു. പ്രശസ്ത സംഗീതജ്ഞൻ അന്തരിച്ച ഖയ്യാമിന്റെ ഭാര്യയാണ്.

50കളിൽ സംഗീതയാത്ര ആരംഭിച്ച ജഗ്ജിത് കൗർ ഹിന്ദി, ഉറുദു ഭാഷകളിലാണ് കൂടുതലും പാടിയത്. ദേഖ് ലോ ആജ് ഹംകോ(ബസാർ), പെഹ്‍ലെ തോ ആങ്ക് മിലാനാ(ഷോല ഔർ ശബ്‌നം), ഖാമൂശ് സിന്ദഗി കോ(ദിലേ നാദാൻ), സാദാ ചിഡിയ ദ ചമ്പ വേ(കഭി കഭി) എന്നിവ പാടി അനശ്വരമാക്കിയത് കൗറായിരുന്നു.

1954ലാണ് മുഹമ്മദ് സഹൂർ ഖയ്യാമിനെ വിവാഹം കഴിക്കുന്നത്. 2019ൽ മുംബൈയിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഖയ്യാമിന്റെ അന്ത്യം. 2012ൽ ഇവരുടെ മകൻ പ്രദീപും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

shortlink

Post Your Comments


Back to top button