നടിയും സംവിധായികയുമായ സുഹാസിനിയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ. നിരവധി താരങ്ങളും ആരാധകരുമാണ് നടിക്ക് ആശംസയുമായി എത്തിയത്. പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സുഹാസിനിയും തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. അച്ഛന് ചാരുഹാസനൊപ്പമുള്ള ചിത്രവും സഹോദരിമാരായ സുഭാഷിണി, നന്ദിനി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു.
നടിയും സുഹാസിനിയുടെ അടുത്ത സുഹൃത്തുമായ പൂർണിമ സോഷ്യൽ മീഡിയയിലൂടെ സുഹാസിനിക്ക് ആശംസകൾ നേർന്നു. ‘പ്രിയപ്പെട്ട സുഹൃത്തും സഹോദരിയുമായ ഹാസിനിയ്ക്ക് ഈ പ്രത്യേക അവസരത്തില്‍ അനേകം ആശംസകള്‍ നേരുന്നു. മനോഹരമായ ഒരു ദിനവും വര്‍ഷവും ആശംസിക്കുന്നു. നീ ഞങ്ങളെ എന്നും പ്രചോദിപ്പിക്കുന്നു. നമ്മുടെ സുഹൃദ്ബന്ധത്തെ ഞാന്‍ ഏറ്റവും വിലമതിക്കുന്നു. ലവ് യൂ,’ പൂര്‍ണിമ ഭാഗ്യരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
https://www.instagram.com/p/CSimnVqlF8t/?utm_source=ig_embed&utm_campaign=loading
സംവിധായകൻ മണിരത്നമാണ് സുഹാസിനിയുടെ ഭർത്താവ്. 1988 ഓഗസ്റ്റ് 26നാണ് സുഹാസിനിയും സംവിധായകൻ മണിരത്നവും വിവാഹിതരായത്. ഇവർക്ക് നന്ദൻ എന്ന മകനുണ്ട്.
1983ൽ പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ സുഹാസിനി മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Post Your Comments