മലയാളത്തില്‍ ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രിന്ദ. 2010ല്‍ പുറത്തിറങ്ങിയ ‘ഫോര്‍ ഫ്രണ്ട്സ്’ എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് ’22 ഫീമെയില്‍ കോട്ടയ’ത്തില്‍ ജിന്‍സി എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ടു. ശ്രിന്ദയുടെ കരിയറില്‍ വഴിത്തിരിവായത് 1983, ‘അന്നയും റസൂലും’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളായിരുന്നു. ചെറിയ കഥാപാത്രങ്ങൾ ആണെങ്കിൽ തന്നെ അത് ശ്രദ്ധിക്കപ്പെടുന്നതും പ്രാധാന്യമുള്ള കഥാപാത്രവുമായിരിക്കും ശ്രിന്ദയുടേത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കുരുതി എന്ന ചിത്രത്തിലെ നടിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ എന്താണ് തന്റെ മാനദണ്ഡം എന്നതിനെ കുറിച്ച് പറയുകയാണ് ശ്രിന്ദ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
‘ഒരു തിരക്കഥയുമായി എന്നെ സമീപിയ്ക്കുമ്പോള്‍ ഞാന്‍ നോക്കുന്നത്, ഈ സിനിമയില്‍ ഞാന്‍ എന്തിനാണ് എന്നതാണ്. കഥയില്‍ ഞാന്‍ അവതരിപ്പിയ്ക്കാന്‍ പറയുന്ന കഥാപാത്രത്തിന് എത്ര മാത്രം പ്രാധാന്യം ഉണ്ട് എന്നതാണ് എപ്പോഴും നോക്കുന്നത്. എത്ര മണിക്കൂര്‍ നേരം, അല്ലെങ്കില്‍ എത്ര ഷോട്ടുകളില്‍ ഞാന്‍ വന്നു പോകുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ സിനിമയില്‍ എനിക്ക് ഉള്ളൂ എങ്കിലും, തിരക്കഥയും കഥയിലെ എന്റെ കഥാപാത്രവും നല്ലതായിരിയ്ക്കണം. പിന്നെ തീര്‍ച്ചയായും, ടീം എന്താണ് എങ്ങിനെയാണ് എന്നതും നോക്കും’- ശ്രിന്ദ പറഞ്ഞു
കുരുതി എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ എനിയ്ക്ക് വളരെ അധികം സന്തോഷവും ആകാംക്ഷയും തോന്നി. അത്രയേറെ നല്ലൊരു തിരക്കഥയാണ് അത്. മാത്രവുമല്ല, സിനിമയിലെ ഓരോ കഥാപാത്രത്തിനും കൃത്യമായ സ്ഥാനവും പ്രാധാന്യവും ഉണ്ട് എന്ന് ശ്രിന്ദ പറയുന്നു.
ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ പൃഥ്വിരാജ് ആണ് ശ്രിന്ദയുടെ പേര് കുരുതിയിലേക്ക് നിര്‍ദ്ദേശിച്ചത്.
Post Your Comments