GeneralLatest NewsMollywoodNEWSSocial Media

പുറത്തു പറയില്ല എന്ന് കരുതിയ കാര്യങ്ങൾ? : സാനിയ ഇയ്യപ്പൻ പറയുന്നു

വെളിപ്പെടുത്താൻ ആഗ്രഹിക്കാതിരുന്ന കാര്യങ്ങളെ കുറിച്ച് ആരാധകരോട് തുറന്നു പറയുകയാണ് സാനിയ

ഡാൻസ് റിയാലിറ്റി ഷോയിലൂടെയും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാനിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ, താൻ വെളിപ്പെടുത്താൻ ആഗ്രഹിക്കാതിരുന്ന കാര്യങ്ങളെ കുറിച്ച് ആരാധകരോട് തുറന്നു പറയുകയാണ് സാനിയ. ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.

ചോദ്യങ്ങള്‍ ചോദിക്കാൻ സാനിയ ഇയ്യപ്പൻ തന്നെ ആവശ്യപ്പെടുകയായിരുന്നു. ഇനി പോകാൻ ഇഷ്‍ടമുള്ള സ്ഥലം എതെന്ന ചോദ്യത്തിന് ആംസ്റ്റാര്‍ഡാം എന്നായിരുന്നു സാനിയ ഇയ്യപ്പന്റെ ഉത്തരം. സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാൻ ഇതുവരെ തീരുമാനിക്കാത്ത ചിത്രം ഏത് എന്ന ചോദ്യത്തിന് ആ ഫോട്ടോയും സാനിയ ഇയ്യപ്പൻ പങ്കുവെച്ചു.

https://www.instagram.com/p/CSWOnxVpzPr/?utm_source=ig_web_copy_link

ബാല്യകാലസഖിയാണ് സാനിയ ഇയ്യപ്പൻ ആദ്യമായി അഭിനയിച്ച ചിത്രം. റോഷൻ ആൻഡ്യൂസിന്റെ ദുല്‍ഖര്‍ ചിത്രമായ സല്യുട്ടിലാണ് സാനിയ ഇയ്യപ്പൻ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button