BollywoodGeneralLatest NewsMovie GossipsNEWS

അനിൽ കപൂറിന്റെ മകൾ വിവാഹിതയായി: ചടങ്ങുകൾ അതീവ രഹസ്യമായി

സംവിധായകൻ കൂടിയായ കരൺ ബൂലാനി ആണ് വരൻ

മുംബൈ: അനില്‍ കപൂര്‍- സുനിത കപൂര്‍ ദമ്പതികളുടെ ഇളയമകള്‍ റിയയുടെ വിവാഹം കഴിഞ്ഞു. ശനിയാഴ്ച മുംബൈയിലെ വസതിയിൽ വെച്ച് അതീവരഹസ്യമായിട്ടാണ് ചടങ്ങുകൾ നടന്നത്. സംവിധായകൻ കൂടിയായ കരൺ ബൂലാനി ആണ് വരൻ. ഇരുവരുടെയും പ്രണയ വിവാഹമാണ്.

മുംബൈയിലെ ബാന്ദ്ര എന്ന സ്ഥലത്തായിരുന്നു വിവാഹവേദി. സിനിമയിലെ അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അടുത്തിടെ മാത്രമായിരുന്നു ഈ വാർത്ത പുറത്തുവന്നത്.

അനിൽ കപൂറിന്റെ മൂത്തമകളും നടിയുമായ സോനം കപൂർ കുറച്ച് വർഷങ്ങൾക്കു മുമ്പാണ് വിവാഹം ചെയ്തത്. ഇരുവരും ഇപ്പോൾ ലണ്ടനിലാണ് താമസം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സോനം കപൂർ മുംബൈയിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ അന്നൊന്നും സഹോദരിയുടെ വിവാഹത്തിന് വേണ്ടിയാണ് എത്തിയത് എന്ന തരത്തിൽ വാർത്തകൾ വന്നിട്ടില്ലായിരുന്നു. അത്രയും രഹസ്യമായിട്ടായിരുന്നു ഈ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്.

2010 വർഷത്തിലാണ് റിയയും ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദത്തിൽ ആവുകയും ഇപ്പോൾ വിവാഹത്തിൽ ചെന്നെത്തുകയും ചെയ്തു. സോനം കപൂർ അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് ആയിഷ. ഈ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു സഹോദരിയായ റിയാ കപൂർ. ഈ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ ആയ കരൺ ബൂലാനി ആണ് ഇപ്പോൾ റിയയുടെ ഭർത്താവ്. എന്തായാലും ഇവർക്ക് ആശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തുകയാണ് സിനിമാ പ്രേമികളും ആരാധകരും

 

shortlink

Related Articles

Post Your Comments


Back to top button