പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശരത് കുമാറും രാധികയും. തമിഴിൽ മാത്രമല്ല നിരവധി മലയാള ചിത്രങ്ങളിലും ഇരുവരും വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒഴിവുകാലം ആഘോഷിക്കുന്ന തിരക്കിലാണ് താരദമ്പതികൾ. കൊടൈക്കനാലിൽ നിന്നുള്ള അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് രാധിക.
ഭര്‍ത്താവിനോട് തമാശ പറഞ്ഞ് ചിരിക്കുന്നതായാണ് രാധിക ഫോട്ടോയിലുള്ളത്. ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തുന്നത്. ശരത്കുമാറിനും മക്കള്ക്കൊപ്പവുമുള്ള കുടുംബഫോട്ടോയും രാധിക പങ്കുവെച്ചിട്ടുണ്ട്.
https://www.instagram.com/p/CSg-GmTl5TE/?utm_source=ig_embed&ig_rid=963bd47c-254d-4a8d-85c2-8df70815286c
2001ലാണ് നടൻ ശരത്കുമാറും രാധികയും വിവാഹിതരാകുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. രണ്ടാം വിവാഹത്തിൽ രാധികയ്ക്ക് റയാൻ എന്ന് പേരുള്ള ഒരു മകൾ ഉണ്ട്. 2004-ൽ ശരത് കുമാറിനും രാധികയ്ക്കും രാഹുൽ എന്നൊരു ആൺകുഞ്ഞ് പിറന്നു.
Post Your Comments