GeneralKollywoodLatest NewsMollywoodNEWSSocial Media

വലിയൊരു ചടങ്ങ് നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല: വിവാഹത്തെ കുറിച്ച് നയൻ‌താര

അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നതെന്ന് നയന്‍താര പറഞ്ഞു

പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. അടുത്തിടയിലാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയൻ‌താര വെളിപ്പെടുത്തിയത്. പ്രശസ്ത അവതാരകയായ ദിവ്യദർശിനിയുടെ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നയൻസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ അതേ ഷോയ്ക്കിടയിൽ തങ്ങളുടെ വിവാഹ കാര്യത്തെ കുറിച്ചും നയൻ‌താര മനസ് തുറന്നു.

അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നതെന്ന് നയന്‍താര പറഞ്ഞു. ‘ഞങ്ങള്‍ സ്വകാര്യ വ്യക്തികളായതിനാല്‍ വലിയൊരു ചടങ്ങ് നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍, ഞങ്ങള്‍ തീര്‍ച്ചയായും ഞങ്ങളുടെ ആരാധകരെ അറിയിക്കും. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നത്. എന്നാൽ ഞങ്ങളുടെ കല്യാണം ഇതുവരെ തീരുമാനിച്ചിട്ടില്ല’, നയൻ‌താര വ്യക്തമാക്കി.

https://www.instagram.com/p/CM0gGr-hZT_/?utm_source=ig_web_copy_link

അതേസമയം നയന്‍താര മോതിരം ഉയര്‍ത്തിക്കാട്ടുന്ന ഒരു ഫോട്ടോ വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ശിവകാര്‍ത്തികേയന്റെ റെമോയിലെ ഗാനത്തിനായി വിഘ്‌നേഷ് ശിവന്‍ എഴുതിയ വരികളും ഒപ്പം ചേര്‍ത്തിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button