
ഡൽഹി: ഗുരുഗ്രാമിലെ വിദ്യാർത്ഥിയുടെ കൊലപാതകം പശ്ചാത്തലമാക്കി നെറ്റ്ഫ്ലിക്സ് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ സംപ്രേക്ഷണം നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. ഡൽഹിയിലെ ഗുരുഗ്രാമിൽ പ്രവർത്തിക്കുന്ന റയാന് ഇന്റര്‍നാഷണല്‍ സ്കൂള്‍ നല്കിയ പരാതിയിന്മേലാണ് ‘ബിഗ് ലിറ്റില്‍ മര്‍ഡര്‍’ എന്ന പേരിൽ പുറത്തിറക്കിയ ഡോക്യുമെന്ററി കോടതി തടഞ്ഞത്.
2017ൽ റയാന് ഇന്റര്‍നാഷണല്‍ സ്കൂള്‍ വിദ്യാർത്ഥിയായ ഏഴ് വയസുകാരൻ മരിച്ച സംഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി. സ്കൂളിന്റെ ശുചിമുറിയിലാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡോക്യുമെന്ററിയില്‍ സ്കൂള്‍ കെട്ടിടങ്ങളുടെ ചിത്രവും സ്കൂളിനെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ഇതിനെതിരെ സ്കൂള്‍ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളും പരാമർശങ്ങളും നീക്കിയ ശേഷം മാത്രമേ ബിഗ് ലിറ്റില്‍ മര്‍ഡര്‍ സംപ്രേക്ഷണം ചെയ്യുവാൻ സാധിക്കുകയുള്ളു എന്ന് ജസ്റ്റിസ് ജയന്ത് നാഥ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
Post Your Comments