സിനിമാ താരങ്ങളുടെ പ്രണയവും തകർച്ചയും വിവാഹവുമെല്ലാം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ബോളിവുഡ് സിനിമാ മേഖലയിൽ അത്തരത്തിൽ നിരവധി പ്രണയങ്ങളും വിവാഹങ്ങളും നിരവധി തകർച്ചകളും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഉണ്ടായ ചില സൂപ്പർ താരങ്ങളുടെ പ്രണയവും തകർച്ചയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബോളിവുഡിലെ മുൻനിര താരമാണ് രൺബീർ കപൂർ. സ്ഥിരം ഗോസിപ്പുകളിൽ ഇടം പിടിക്കാറുള്ള താരമാണ് റൺബീർ. ഓരോ കാലഘട്ടങ്ങളിലും ഓരോ കാമുകി ആയിരുന്നു താരത്തിന് ഉണ്ടായിരുന്നത്. ഇപ്പോൾ ആലിയ ഭട്ടിനെ ആണ് താരം പ്രണയിക്കുന്നത്. എന്നാൽ ഒരുകാലത്ത് രൺബീർ കപൂറിന് വേണ്ടി ബോളിവുഡിലെ രണ്ട് മുൻനിര നായികമാർ പരസ്പരം തല്ലു കൂടിയിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
2010 വർഷത്തിലാണ് ഈ സംഭവം നടക്കുന്നത്. രൺബീർ കപൂർ അതുവരെ പ്രണയിച്ചിരുന്നത് ദീപിക പദുക്കോണിനെ ആയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടു ഇവർ ബ്രേക്ക് അപ്പ് ആവുകയായിരുന്നു. അതിനുശേഷം കത്രീനാ കൈഫും ആയി രൺബീർ കപൂർ പ്രണയത്തിലാവുകയായിരുന്നു. ഈ സമയത്ത് തന്നെ ആയിരുന്നു പ്രിയങ്ക ചോപ്ര ഷാഹിദ് കപൂറുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഇതിനുശേഷമാണ് നടിമാർ തമ്മിലുള്ള പ്രശ്നങ്ങൾ എല്ലാം ആരംഭിച്ചത്.
പ്രിയങ്കയുമായി രൺബീർ അടുത്താലോ എന്ന് പേടിച്ച് കത്രീന ഉടൻ തന്നെ താമസം രൺബീർ കപൂറിനൊപ്പം മാറ്റി. ഒരുതരത്തിലും പ്രിയങ്കയെ അടുപ്പിക്കാതിരിക്കാൻ ആയിരുന്നു കത്രീന ഇത്തരത്തിലൊരു തീരുമാനമെടുത്തത്. എന്നാൽ വളരെ കുറച്ച് വർഷങ്ങൾ മാത്രമാണ് ഇവരുടെ ബന്ധം നിലനിന്നത്. അതിനു ശേഷം ഇരുവരും തെറ്റി പിരിയുകയായിരുന്നു.
നിലവിൽ രൺബീർ കപൂർ ആലിയ ഭട്ടിനെ ആണ് പ്രണയിക്കുന്നത്. കോവിഡ് മൂലമാണ് ഇരുവരുടെയും വിവാഹം വൈകുന്നതെന്നാണ് റിപ്പോർട്ട്. ദീപികയും പ്രിയങ്കയും വിവാഹിതരായെങ്കിലും, കത്രീന ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്. അതേസമയം ബോളിവുഡ് നടൻ വിക്കി കൗശലുമായി കത്രീന പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ പുറത്തുവരുന്നുണ്ട്.
Post Your Comments