തമിഴ് നടി ആനന്ദി അമ്മയാകാൻ ഒരുങ്ങുകയാണ് എന്ന് റിപ്പോർട്ടുകൾ. സിനിമാ പ്രവർത്തകൻ സോക്രട്ടീസ് ആണ് നടിയുടെ ഭർത്താവ്. എന്നാൽ ആനന്ദിയോ കുടുംബമോ വാർത്തയോട് പ്രതികരിച്ചിട്ടില്ല. നടിയുടെ കുടുംബക്കാർ ഒരു ബേബിഷവർ പ്ലാൻ ചെയ്യുകയാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഈ വർഷം തുടക്കത്തിൽ ആയിരുന്നു നടി വിവാഹിതയായത്. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്. വിവാഹം കഴിഞ്ഞ ശേഷം മാത്രമാണ് മാധ്യമങ്ങൾ ഈ വാർത്ത അറിഞ്ഞത്. കോവിഡ് നിയന്ത്രണം കാരണമാണ് വിവാഹം ഇത്തരത്തിൽ നടത്തിയത് എന്നായിരുന്നു നടി നൽകിയ വിശദീകരണം.
അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. സോക്രട്ടീസ് എന്ന വ്യക്തിയെ ആണ് താരം വിവാഹം കഴിച്ചത്. ഇദ്ദേഹവും സിനിമാമേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. നടി അവസാനമായി അഭിനയിച്ച അലാവുദ്ദീൻ്റെ അർപുത ക്യാമറ എന്ന സിനിമയിൽ പ്രവർത്തിച്ച വ്യക്തി ആയിരുന്നു സോക്രട്ടീസ്. ഈ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹം ചെയ്യുകയായിരുന്നു.
പ്രഭു സോളമന്‍ സംവിധാനം ചെയ്ത കയല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ നടിയാണ് ആനന്ദി. മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍ എന്ന ചിത്രവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു .
ചണ്ടി വീരന്‍, തൃഷ ഇലാന നയന്‍താര, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക്, കടവുള്‍ ഇരുക്കാന്‍ കുമരാ തുടങ്ങിയവയാണ് പ്രധാന സിനിമകൾ.
Post Your Comments