മലയാള സിനിമയിലെ വനിതാ സംഘടനയെ വിമർശിച്ചു നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. സ്ത്രീകളുടെ പ്രശ്നം സ്ത്രീ സംഘടനയില്‍ പോയി പറയാന്‍ പറ്റിയ സാഹചര്യമല്ല നിലവിലുള്ളതെന്ന് സാന്ദ്ര പറയുന്നു.
സാന്ദ്രയുടെ വാക്കുകൾ ഇങ്ങനെ .. ‘സ്ത്രീകളുടെ പ്രശ്നം സ്ത്രീ സംഘടനയില്‍ പോയി പറയാന്‍ പറ്റിയ സാഹചര്യം അല്ല നിലവിലുള്ളത്. അവരത്ര ഓപ്പണായിട്ട് എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ പ്രശ്നങ്ങള്‍ നമ്മള്‍ തന്നെ ഡീല്‍ ചെയ്യുക എന്നതാണ് പോംവഴി. തനിക്ക് പബ്ലിക് ആയി ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ പോലും സ്ത്രീ സംഘടനയില്‍ നിന്നും ആരും വിളിച്ചില്ല.
ഇവിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമൊക്കെ ഉണ്ടെങ്കിലും അവരാരും ഒരു പ്രശ്നം വന്നാല്‍ പരിഹരിക്കില്ല. ഈ സംഘടനകളില്‍ ഒന്നും സ്ത്രീകള്‍ ഇല്ലെന്നതാണ് പ്രധാന പ്രശ്നം. നമ്മുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള മാനസികാവസ്ഥ ഈ സംഘടനകളെ പ്രതിനിധീകരിക്കുന്ന ആര്‍ക്കുമില്ല.’
ജസ്റ്റിസ് ഹേമ കമ്മീഷനില്‍ നിന്ന് വിളിച്ചപ്പോഴും സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും മനസിലാക്കാനും പറ്റുന്ന ഒരു സംഘടനയാണ് ആവശ്യം എന്നാണ് താന്‍ പറഞ്ഞതെന്നും സാന്ദ്ര പറഞ്ഞു. ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ കഴിഞ്ഞപ്പോഴും വനിതാസംഘടനയിലെ ആരും അന്വേഷിച്ചില്ലെന്നു സാന്ദ്ര തുറന്നു പറഞ്ഞിരുന്നു.
Post Your Comments