
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് അണ്ണാത്തെ. അതുകൊണ്ടു തന്നെ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിൽ നടൻ തീരൻ അധികാരം ഒണ്ട്രിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ അഭിമന്യു സിങ്ങും അഭിനയിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് വരുന്നത്.
വേലായുധം, പത്ത് എണ്ട്രതുക്കുള്ളെ എന്നീ ചിത്രങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് അഭിമന്യു അവതരിപ്പിച്ചിട്ടുണ്ട്.
സണ്‍ പിക്ച്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് ‘അണ്ണാത്തെ’. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണിത്. മീന, ഖുശ്ബു, നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി, സതീഷ് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്.
Post Your Comments