CinemaGeneralLatest NewsMollywoodNEWS

തിരക്കഥ കേട്ടപ്പോഴേ എന്റെ മനസ്സിൽ ദുൽഖറിന്റെ മുഖം മാത്രമായിരുന്നു: അഭിലാഷ് ജോഷി

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കിങ്ങ് ഓഫ് കോത്ത'

ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ പ്രഖ്യാപിക്കപ്പെട്ട സിനിമയായിരുന്നു ‘കിങ്ങ് ഓഫ് കോത്ത’. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ്ങ് ഓഫ് കോത്ത’. ദുല്‍ഖറിന്റെ നിർമാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

ജോഷി മമ്മൂട്ടി കൂട്ടുകെട്ടില്‍ നിന്ന് നിരവധി നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്. ഇപ്പോഴിതാ തിരക്കഥ കേട്ടപ്പോഴെ ദുല്‍ഖര്‍ തന്നെയായിരുന്നു ചിത്രത്തിലെ നായകനായി തന്റെ മനസിലുണ്ടായിരുന്നതെന്ന് പറയുകയാണ് അഭിലാഷ്. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

‘ദുല്‍ഖര്‍ തന്നെയായിരുന്നു നായകനായി എന്റെ മനസിലുണ്ടായിരുന്നത്. ഞങ്ങള്‍ വളര്‍ന്നതെല്ലാം ഒരുമിച്ചായിരുന്നു പിന്നെ സിനിമയില്‍ എനിക്ക് ഏറ്റവും അടുത്ത് അറിയാവുന്നതും ദുല്‍ഖറിനെയാണ്. ഞാന്‍ ആദ്യം കഥ ദുല്‍ഖറിനോട് പറഞ്ഞു. ദുല്‍ഖറിന് ഇഷ്ടപ്പെടുകയും ചെയ്യാമെന്ന് പറയുകയും ചെയ്തു. പ്രണയവും പാട്ടുകളും എല്ലാം ഉള്ള ഒരു ഗാങ്ങ്സ്റ്റര്‍ സിനിമയാണിത്. ഫാമലിക്കും യൂത്തിനും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒു എന്റര്‍ട്ടെയിനര്‍.’, അഭിലാഷ് പറഞ്ഞു.

അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button