
ഇന്ന് രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യദിനം. ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും ആശംസയുമായി അറിയിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. ദേശീയഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം ഏവർക്കും ആശംസ അറിയിച്ചിരിക്കുന്നത്. ‘ 75 -ാമത് സ്വാതന്ത്ര്യദിനം അഭിമാനത്തോടെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും ആശംസകൾ! ജയ് ഹിന്ദ്’, സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ചു.
Post Your Comments