ഹൈദരാബാദ്: തെലുങ്ക് നടൻ മോഹന്‍ ബാബുവിന്‍റെ വീട്ടിൽ നടൻ മോഹൻലാലും നടി മീനയും എത്തിയത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൈദരാബാദില്‍ പുരോമഗിക്കുന്ന ‘ബ്രോ ഡാഡി’ ഷൂട്ടിനിടെയാണ് ഇരുവരും മോഹന്‍ ബാബുവിന്റെ വീട്ടിലേക്കെത്തിയത്. മോഹന്‍ ബാബുവിനൊപ്പം ഭാര്യ നിര്‍മ്മലയും മകളും നടിയുമായ ലക്ഷ്‍മി മഞ്ചുവും മകനും നടനുമായ വിഷ്‍ണു മഞ്ചുവും വിഷ്‍ണുവിന്‍റെ ഭാര്യ വിരാനിക്കയും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ എങ്ങനെ അനുകരണീയമായ ഒരു മാതൃകയാവുന്നു എന്ന് പറയുകയാണ് നടി ലക്ഷ്‍മി മഞ്ചു. മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ കുറിപ്പ്.
ലക്ഷ്‍മി മഞ്ചുവിന്റെ വാക്കുകൾ:
‘സ്ക്രീനിന് പുറത്തും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു താരത്തെ അപൂര്‍വ്വമായി മാത്രമേ കാണാനാവൂ. അത്തരത്തില്‍ ഒരാളാണ് ലാലേട്ടന്‍. അദ്ദേഹവുമൊത്തുള്ള കഴിഞ്ഞ ഏതാനും കൂടിക്കാഴ്ചകളില്‍ എത്രയെത്ര ജീവിതപാഠങ്ങളാണ് എനിക്ക് ലഭിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി സിനിമാമേഖലയില്‍ നില്‍ക്കുമ്പോഴും വിനയാന്വിതനാവുന്നതിനെക്കുറിച്ച്, സര്‍ഗാത്മകതയോടെയും ആവേശത്തോടെയും തുടരുന്നതിനെക്കുറിച്ച്. പാചകം, വസ്ത്രധാരണം എന്നിവയില്‍ അദ്ദേഹത്തിനുള്ള ആവേശം.. അദ്ദേഹം പാടുമ്പോഴുള്ള മാജിക്കും തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും.. എക്കാലവും താങ്കള്‍ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ സമയം ഒപ്പം ചിലവഴിക്കുമ്പോള്‍ ഒരു സൂപ്പര്‍സ്റ്റാര്‍ എങ്ങനെ ആയിരിക്കണം എന്നതിന്‍റെ മാതൃകയാണ് അങ്ങെന്ന് മനസിലാവുന്നു. വിനയം, ദയ പിന്നെ വിനോദം. നിങ്ങളായിത്തന്നെ തുടര്‍ന്ന് ഞങ്ങള്‍ക്കായി വെളിച്ചം പകരുന്നതിന് നന്ദി. ഞങ്ങളുടെ കുടുംബസുഹൃത്ത് എന്ന നിലയിലെ സാന്നിധ്യത്തിന് കടപ്പാട്’, ലക്ഷ്മി കുറിച്ചു.
https://www.instagram.com/p/CSeig9KDM3Y/?utm_source=ig_embed&ig_rid=95f2c178-7920-4f4b-88cb-e0a087b85ec8
Post Your Comments