CinemaGeneralLatest NewsMollywoodNEWSSocial Media

‘ഈശോ’യ്ക്ക് എതിരെയുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി: ദൈവം വലിയവനാണെന്ന് നാദിർഷ

ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹര്‍ജി നല്‍കിയത്

‘ഈശോ’എന്ന സിനിമയുടെ പ്രദർശനാനുമതി തടയണമെന്ന പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ നാദിർഷ. ദൈവം വലിയവനാണ് എന്നാണ് പൊതുതാത്പര്യ ഹര്‍ജി തള്ളിയ വിവരം പങ്കുവച്ച് നാദിര്‍ഷ കുറിച്ചത്. നിരവധിപേർ നാദിർഷയ്ക്കു പിന്തുണ അറിയിച്ച് രംഗത്തുവന്നു.

ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

https://www.facebook.com/Nadhirshahofficial/posts/391100445703670

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോയില്‍ ജയസൂര്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു വിവാദം. ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈനും പോസ്റ്ററില്‍ ഉണ്ടായിരുന്നു. വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ടാഗ് ലൈന്‍ ഒഴിവാക്കി പുതിയ പോസ്റ്റര്‍ പുറത്തിറക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button