
ലക്‌നൗ: നടന്‍ ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ പരിക്ക്. ലക്‌നൗവില്‍ നടക്കുന്ന രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടയിലാണ് നടന്റെ കണ്ണിന് പരിക്കേറ്റത്. ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ ബാലയുടെ വലതുകണ്ണിന് അടിയേൽക്കുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കാഴ്ചയ്ക്ക് പ്രശ്‌നമില്ലെന്നും ബാല അറിയിച്ചതായി രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തു. ഷൂട്ടിംഗിനുശേഷം നടന്‍ ഇന്ന് രാവിലെ കൊച്ചിയിലേക്കു പുറപ്പെട്ടതയാണ് വിവരം.
രജനീകാന്ത് ഉൾപ്പടെ നിരവധി താര നിരകൾ അണിനിരക്കുന്ന ചിത്രമാണ് ‘അണ്ണാത്തെ’. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക നയൻതാരയാണ്. കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്.
Post Your Comments