BollywoodGeneralLatest NewsNEWS

ലക്ഷ്വറി ഫ്ളാറ്റ് വന്‍ തുകയ്ക്ക് വിറ്റ് അഭിഷേക് ബച്ചന്‍

2014ലാണ് 41.14 കോടി രൂപയ്ക്കാണ് അഭിഷേകും കുടുംബവും ഈ ഫ്ളാറ്റ് വാങ്ങിയത്

മുംബൈ: മുംബൈയിലെ വോര്‍ളിയിലെ തന്റെ ലക്ഷ്വറി ഫ്ളാറ്റ് വന്‍ തുകയ്ക്ക് വിറ്റ് ബോളിവുഡ് നടൻ അഭിഷേക് ബച്ചന്‍. നിര്‍മ്മാണത്തിന്‍റെ അവസാനഘട്ടത്തിലുള്ള ഫ്ളാറ്റ് 45.75 കോടി രൂപയ്ക്കാണ് അഭിഷേക് വില്‍പ്പന നടത്തിയത്. 2014ലാണ് 41.14 കോടി രൂപയ്ക്കാണ് അഭിഷേകും കുടുംബവും ഈ ഫ്ളാറ്റ് വാങ്ങിയത്.

അഭിഷേകില്‍ നിന്നും അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയ അനുരാഗ് ഗോയല്‍ എന്നയാള്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ മാത്രം 2.28 കോടി രൂപയാണ് അടച്ചിരിക്കുന്നതെന്ന് സാപ്‍കീ ഡോട്ട് കോം പുറത്തുവിട്ട രേഖകളില്‍ പറയുന്നു.

വോര്‍ളിയിലെ ഒബെറോയ് 360 വെസ്റ്റ് പ്രോജക്റ്റിന്‍റെ ഭാഗമായുള്ളതാണ് ഈ ഫ്ളാറ്റ്. പ്രോജക്റ്റിലെ രണ്ട് ടവറുകളില്‍ ഒന്നില്‍ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലും മറ്റൊന്നില്‍ ലക്ഷ്വറി ഫ്ളാറ്റുകളുമാണ്. കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ 37-ാം നിലയില്‍ അഭിഷേകിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫ്ളാറ്റിന് 7527 ചതുരശ്രയടി വിസ്‍തീര്‍ണ്ണമാണ് ഉള്ളത്. നാല് കാറുകള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനവും ഒപ്പമുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button