നാദിര്‍ഷ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ഈശോ എന്ന സിനിമയുടെ പേരുമായി ബന്ധപ്പട്ട് നിരവധി വിവാദങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. സിനിമാ രംഗത്തുള്ളവർ എല്ലാവരും നാദിർഷയെ പിന്തുണച്ചു എത്തുകയും ചെയ്തിരുന്നു. എന്നാൽ അക്കൂട്ടത്തിൽ പിന്തുണ അറിയിച്ചെത്തിയ നടൻ ടിനി ടോമിനെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് നടന്നത്. ഇപ്പോഴിതാ അത്തരത്തിൽ താരത്തിനെതിരെ മോശം കമന്റിട്ടയാളുടെ സ്ക്രീൻഷോർട്ട് ഉൾപ്പടെ പങ്കുവെച്ചുകൊണ്ട് മറുപടിയുമായെത്തിയിരിക്കുകയാണ് ടിനി ടോം. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
എബ്രഹം ആരണ് എന്ന യൂസറാണ് കൃസ്ത്യന്‍ മതസ്തര്ക്കിടയില് വര്‍ഗീയ പ്രചരണം നടത്തുന്ന ‘കാസ’യുടെ ലോഗോവെച്ച ചീത്ത അടങ്ങിയ മീം കമന്റ് ചെയ്തത്. അസഭ്യ വര്‍ഷത്തിന് ഒരു ക്രിസ്ത്യാനി പറയേണ്ട ഭാഷയാണോ ഇത്. ക്രിസ്തു ഇതാണോ പഠിപ്പിച്ചത് എന്നാണ് ടിനി ടോം മറുപടി കൊടുത്തത്.
‘മതം കൊണ്ട് ഞാനൊരു ക്രിസ്ത്യാനിയാണ്. സംസ്കാരം കൊണ്ട് ഹിന്ദുവും മുസ്ലീങ്ങള്‍ എന്റെ സഹോദരങ്ങളുമാണ്. എനിക്ക് ഇങ്ങനയെ ജീവിക്കാന്‍ സാധിക്കു’ എന്നും ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments