CinemaGeneralMollywoodNEWS

ഒരുപാട് നാളുകള്‍ക്ക് ശേഷം ഉറങ്ങാതെ കേട്ടിരുന്ന സിനിമാ കഥ ഇതാണ്: ശോഭന പറഞ്ഞതിനെക്കുറിച്ച് സംവിധായകന്‍

നമ്പര്‍ സംഘടിപ്പിച്ചിട്ടു വാട്സ്ആപില്‍ മെസേജ് ചെയ്തപ്പോഴാണ് ശോഭന മാം എന്നോട് 'നോ' എന്ന് അറിയിച്ചത്

ശോഭന എന്ന നായിക നടി മലയാളത്തിലേക്ക് രണ്ടാമത് തിരിച്ചു വന്ന ചിത്രമായിരുന്നു ജോഷി- മോഹന്‍ലാല്‍ ടീമിന്റെ ‘മാമ്പഴക്കാലം’. സിനിമ വലിയ വിജയമായെങ്കിലും സിനിമ രംഗത്ത് സജീവമാകാതെ ശോഭന നൃത്തത്തിന്റെ ലോകത്ത് പുതിയ വിസ്മയങ്ങള്‍ എഴുതി ചേര്‍ത്തു കൊണ്ടേയിരുന്നു. തനിക്ക് മുന്നില്‍ വരുന്ന കഥകള്‍ അത്ര ശക്തമല്ലാത്തത് കൊണ്ട് സിനിമ സ്വീകരിക്കാതിരുന്ന ശോഭന അനൂപ്‌ സത്യന്റെ സിനിമയ്ക്ക് വേണ്ടിയാണു പിന്നീട് ഡേറ്റ് നല്‍കിയത്. തന്റെ മൂന്നാം വരവ് ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെ ആഘോഷമാക്കിയ ശോഭനയെ താന്‍ സിനിമയിലേക്ക് കൊണ്ട് വന്നതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകന്‍ അനൂപ്‌ സത്യന്‍.

‘ശോഭന മാമിനോട് ആദ്യം സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്നോട് നോ പറഞ്ഞു. പുതിയ സിനിമ ചെയ്യാന്‍ പോകുന്നത് കൊണ്ട് ഒരു ‘ഓള്‍ ദി ബെസ്റ്റും’ അറിയിച്ചു. ഞാന്‍ അച്ഛന്‍ വഴിയല്ല ശോഭന മാമിനെ കോണ്ടാക്റ്റ് ചെയ്തത്. നമ്പര്‍ സംഘടിപ്പിച്ചിട്ടു വാട്സ്ആപില്‍ മെസേജ് ചെയ്തപ്പോഴാണ് ശോഭന മാം എന്നോട് ‘നോ’ എന്ന് അറിയിച്ചത്. എനിക്ക് ഒന്ന് കണ്ടു കഥ പറയണം എന്ന് പറഞ്ഞപ്പോള്‍ അര മണിക്കൂര്‍ ഒരു സന്ദര്‍ശന സമയം കിട്ടി. ഞാന്‍ ഇംഗ്ലീഷിലാണ് കഥ പറഞ്ഞത്. അതാകുമ്പോള്‍ കുറച്ചൂടി എളുപ്പമാണ്. അതിലെ ഒരു മൂന്ന്‍ സീനിലെ നര്‍മം കേട്ട് ശോഭന മാം ചിരിച്ചു. അങ്ങനെ എനിക്ക് അതില്‍ നിന്ന് ഒരു പകുതി എസ് ലഭിച്ചു. അപ്പോഴേക്കും മാമിന്റെ മകള്‍ വന്നു, എന്നെ പരിചയപ്പെടുത്തി. കഥയുടെ ചര്‍ച്ചയ്ക്ക് ഇടയില്‍ ഒന്ന് ഉഷാറാവാന്‍ ഒരു ‘റെഡ് ബുള്‍’ ഒക്കെ കുടിച്ചു ഒരു നാല്‍പ്പത്തിയഞ്ച് മിനിറ്റ് എന്‍റെ ആശയം കേള്‍ക്കുന്നതിനു വേണ്ടിയും അതിന്റെ ചര്‍ച്ചകള്‍ക്ക് വേണ്ടിയും സ്പെന്‍ഡ് ചെയ്തു. വീട്ടില്‍ ചെന്നപ്പോള്‍ മാം എനിക്ക് ഒരു മെസേജ് അയച്ചു. കുറെ നാളുകൂടി ഞാന്‍ ഉറങ്ങാതെ കേട്ട ഒരു കഥ ഇതാണെന്ന് പറഞ്ഞു. അവിടുന്ന് എനിക്ക് ഒരു പോസിറ്റീവ് എനര്‍ജി കിട്ടി .ആ എനര്‍ജിയില്‍ നിന്നാണ് ഞാന്‍ സ്ക്രിപ്റ്റ് വര്‍ക്ക് ചെയ്തു തുടങ്ങിയത്’. അനൂപ്‌ സത്യന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button