
മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് പുഷ്പ. ചിത്രത്തിൽ അല്ലു അർജുൻ ആണ് നായകനായെത്തുന്നത്. വില്ലൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഓട് ഓട് ആടെ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ഡി. എസ്. പിയാണ്. മലയാളത്തിന് പുറമെ തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. രാഹുൽ നമ്പ്യാർ ആണ് മലയാളത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. സിജു തുറവൂർ ആണ് വരികൾ എഴുതിയിരിക്കുന്നത്. രണ്ടു ഭാഗമായി ഇറങ്ങുന്ന പുഷ്പയുടെ ആദ്യ ഭാഗം 2021 ക്രിസ്തുമസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. സംവിധായകന്‍റേതാണ് രചനയും. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രദാസ്.
Post Your Comments