ജെ ബി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബബിത, ജയചന്ദ്രൻ, ശരവണൻ, എന്നിവർ നിർമിച്ചു ശ്രീവല്ലഭൻ സംവിധാനം ചെയ്ത പച്ച എന്ന ചിത്രം നെഹെമിയ ഫിലിം ഫെസ്റ്റിവൽ (യു എസ്) മികച്ച അന്തർദേശീയ നറേറ്റിവ് ഫീച്ചര്‍ ഫിലിം അവാർഡ് കരസ്ഥമാക്കി. ഇതിനോടകം തന്നെ പച്ച ന്യൂയോർക്ക് ഐ ഓ ഫിലിം ഫെസ്റ്റിവൽ (യു എസ്) സലീന്റോ ഫിലിം ഫെസ്റ്റിവൽ (ഇറ്റലി ) കാനീസ് വേൾഡ് ഫിലിം ഫെസ്റ്റിവൽ (ഫ്രാൻസ്) തുടങ്ങിയവയിൽ മികച്ച ചിത്രത്തിന് ഉള്ള പുരസ്‌കാരങ്ങൾ നേടിയിരിന്നു. ജന്മഭൂമിയും, ഫിലിം ക്രിട്ടിക്സ് അവാർഡും പച്ച കരസ്ഥമാക്കി. കൂടാതെ ഫിൻലാന്റ് കൊറിയ,ഇറ്റലി, യു എസ്, യു കെ തുടങ്ങിയ 15 – ഓളം രാജ്യങ്ങളിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിച്ചു.
ശ്യാമം, പകരം എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീവല്ലഭൻ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ മാസ്റ്റർ മിഥുനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ നെടുമുടി വേണു, കെ പി എ സി ലളിത, മേനക, ജി സുരേഷ് കുമാർ, തുടങ്ങിയവർ മറ്റു ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പാലക്കാട് രാമശ്ശേരി എന്ന ഗ്രാമത്തിലെ പത്തു വയസുള്ള അപ്പുവിന്റെ ജീവിത നേർക്കാഴ്ച ആണ് പച്ചയുടെ ഇതിവൃത്തം. മനുഷ്യനേക്കാളും മരങ്ങളെയും പ്രകൃതിയെയും സ്നേഹിക്കുന്ന അപ്പു, മരങ്ങളെ തന്റെ മുത്തച്ഛനായും മുത്തശ്ശിയായും സങ്കൽപ്പിച്ചു അവരോട് സുഖങ്ങളും ദുഃഖങ്ങളും പങ്കുവെക്കുന്നു. മനുഷ്യന്റെ ഇടപെടൽ മൂലം പ്രകൃതിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ കാരണം വരും കാലങ്ങളിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ജലക്ഷാമം ആണ് ഈ ചിത്രത്തിലൂടെ വരച്ചു കാട്ടുന്നത്
ചായാഗ്രഹണം – രാജീവ് വിജയ്, ചിത്രസംയോജനം – കെ ശ്രീനിവാസ്, സംഗീതം – പണ്ഡിറ്റ് രമേശ് നാരായണൻ,
Post Your Comments