ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ ബോളിവുഡ് നടിയാണ് കിയാര അദ്വാനി. ഹിന്ദിക്ക് പുറമെ തെലുങ്കിലും കിയാര തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രശസ്ത സംവിധായകാൻ ശങ്കർ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിൽ നായികയാകാനൊരുങ്ങുകയാണ് താരം. കിയാരയുടെ ആദ്യ പാൻ ചിത്രമാണിത്. രാം ചാരനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഇപ്പോഴിതാ ശങ്കറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് കിയാര. ശങ്കറിനൊപ്പം സിനിമ ചെയ്യുന്നതില്‍ തനിക്ക് വലിയ സന്തോഷവും അതോടൊപ്പം തന്നെ പേടിയുമുണ്ടെന്ന് കിയാര പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
‘ശങ്കര്‍ സാറിനൊപ്പം സിനിമ ചെയ്യാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടുള്ളതാണ്. എല്ലാം വളരെ ഗംഭീരമാണ്. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇതെന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ്. പിന്നെ ആദ്യമായി ശങ്കര്‍ സാറിനൊപ്പം ചെയ്യുന്ന സിനിമയും. സന്തോഷവും ഒപ്പം തന്നെ ഭയവുമുണ്ട്. ഞാന്‍ എന്റെ മികച്ച പ്രകടനം നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
നിരവധി ആരാധകര്‍ ഒരു തെന്നിന്ത്യന്‍ സിനിമ ചെയ്യാന്‍ സന്ദേശങ്ങള്‍ അയക്കാറുണ്ട്. എന്നാല്‍ ശരിയായ സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു ഞാൻ. പ്രേക്ഷകര്‍ ഇത്ര കാലമായി തന്റെ തെന്നിന്ത്യന്‍ സിനിമക്കായി കാത്തിരിക്കുന്നു. അപ്പോള്‍ കാത്തിരിപ്പിനൊടുവില്‍ മികച്ച ചിത്രം തന്നെ അവര്‍ക്കായി നല്‍കേണ്ടേ. എല്ലാ സിനിമയ്ക്ക് മുമ്പും താന്‍ വളരെ പേടിയിലായിരിക്കും. ഷൂട്ടിന് മുമ്പുള്ള ഈ പേടി എപ്പോഴും നല്ലതാണ്. അതിനാല്‍ നന്നായി തയ്യാറെടുക്കാന്‍ സാധിക്കുമെന്നും’ , കിയാര അദ്വാനി പറഞ്ഞു.
Post Your Comments