കങ്കണ പങ്കുവെച്ച ഗ്ലാമറസ് ചിത്രത്തിന് നേരെ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇപ്പോഴിതാ വിമർശകർക്ക് എല്ലാം തക്കതായ മറുപടിയുമായി എത്തിയിരിക്കുകയാണ് കങ്കണ. കങ്കണ ധരിച്ച വസ്ത്രം ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു വിമർശനം. എന്നാൽ തന്നെ സനാതന ധര്‍മ്മത്തെ കുറിച്ച് പഠിപ്പിക്കുന്നവര്‍ ഏകദൈവ വിശ്വാസികളെ പോലെയാണ് സംസാരിക്കുന്നതെന്ന് കങ്കണ പ്രതികരിച്ചു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ബ്രാലെറ്റ് ധരിച്ചതിനാണ് കങ്കണക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ അത്തരം വസ്ത്രങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പുരാണങ്ങളുടെയും ഭാഗമാണെന്നാണ് സ്റ്റോറിയില്‍ പങ്കുവെച്ച ചിത്രത്തിലൂടെ താരം ചൂണ്ടിക്കാണിക്കുന്നു. പുരാണങ്ങളിലെ മറ്റും സ്ത്രീകള്‍ ധരിച്ചിരുന്ന വസ്ത്രത്തിന് സമാനമാണ് താന്‍ ധരിച്ച വസ്ത്രവും എന്നാണ് കങ്കണ പറയുന്നത്.
‘നിങ്ങളോട് ബഹുമാനമുണ്ട്. പക്ഷെ ഈ വസ്ത്രം ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. അതിനാല്‍ നിങ്ങള്‍ രാജ്യസ്‌നേഹത്തെ കുറിച്ച് പറയാന്‍ യോഗ്യയല്ല.’, ‘നിങ്ങള്‍ എനിക്ക് വളരെ പ്രിയപ്പെട്ട വ്യക്തിയാണ്. എന്നാല്‍ ഈ വസ്ത്രം ധരിക്കുന്നതിനോട് യോജിക്കാനാവില്ല’, ‘നാണമില്ലെ നിങ്ങള്‍ക്ക്. സ്വയം ബഹുമാനിക്കാന്‍ ശ്രമിക്കു’, ‘നിങ്ങള്‍ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളെല്ലാം എന്തിനാണ് പുറത്ത് കാണിക്കുന്നത്.’ എന്നൊക്കെയാണ് കമന്റുകൾ വന്നത്.
Post Your Comments