
സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന് മമ്മൂട്ടിക്ക് ആദരവുമായി ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാട ചാര്‍ത്തി ആദരിച്ചു. ഒപ്പം ഓണക്കോടിയും സമ്മാനിച്ചു.
വൈകിട്ട് അഞ്ച് മണിയോടെയാണ് കെ സുരേന്ദ്രനും ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളും മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ എത്തിയത്. ഒരു മണിക്കൂറോളം ചെലവഴിച്ചതിനു ശേഷമാണ് സുരേന്ദ്രനും മറ്റു ബിജെപി നേതാക്കളും മടങ്ങിയത്.
ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരുമാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ചത്.
Post Your Comments