GeneralLatest NewsMollywoodNEWSSocial Media

ബാല വീണ്ടും വിവാഹിതനാകുന്നു: സന്തോഷ വാർത്ത പങ്കുവെച്ച് നടൻ

ഗായിക അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ

നടൻ ബാല വീണ്ടും വിവാഹിതനാകുന്നു. നടൻ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്ന് തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. എന്നാൽ വധു ആരാണെന്ന കാര്യം ഇതുവരെ പുറത്തു വിട്ടിട്ടില്ല. ‘സന്തോഷ വാർത്ത ഉറപ്പായും ഉണ്ടാകും. ഇപ്പോൾ ലക്‌നൗവിൽ ആണുള്ളത്. ഷൂട്ടിങ് കഴിഞ്ഞാൽ വിവാഹം. വിശേഷങ്ങൾ വഴിയേ അറിയിക്കാം’ എന്ന ബാലയുടെ പ്രതികരണമാണ് പുറത്തെത്തിയിട്ടുള്ളത്.

ഗായിക അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ. ഇരുവർക്കും അവന്തിക എന്ന ഒരു മകളുമുണ്ട്. 2019 ലാണ് എറണാകുളം കുടുംബകോടതി ബാലയ്ക്കും അമൃതയ്ക്കും വിവാഹമോചനം അനുവദിച്ചത്. മകൾ അമൃതയ്‌ക്കൊപ്പം താമസിക്കും എന്ന തീരുമാനത്തിലാണ് ഇവർ വേർപിരിഞ്ഞത്.

 

shortlink

Related Articles

Post Your Comments


Back to top button