GeneralLatest NewsMollywoodNEWSSocial Media

സന്തോഷ് പണ്ഡിറ്റിന്റെ ആ ബസ് യാത്ര എന്തിനുവേണ്ടിയായിരുന്നു? കയ്യടിച്ച് സോഷ്യൽ മീഡിയ

നല്ലൊരു ശുചിമുറി പോലുമില്ലാത്ത ഇവരുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞാണ് സന്തോഷ് യാത്ര പുറപ്പെട്ടത്

തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ചിത്രമായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ ബസ് യാത്ര. നടി സുബി സുരേഷ് ഉൾപ്പടെയുള്ളവർ ഈ ചിത്രം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെക്കുകയും ചെയ്തിരുന്നു. സന്തോഷ് പണ്ഡിറ്റ് എന്ത് ആവശ്യത്തിനായാണ് പോയതെന്ന് ചോദിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അതിനുള്ള ഉത്തരം പുറത്തുവന്നിരിക്കുകയാണ്.

തിരുവനന്തപുരത്തെ അടച്ചുറപ്പ് പോലുമില്ലാതെ നിർധരരായ ഒരു കുടുംബത്തെ സഹായിക്കാനായിരുന്നു സന്തോഷിന്റെ യാത്ര. നല്ലൊരു ശുചിമുറി പോലുമില്ലാത്ത ഇവരുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞാണ് സന്തോഷ് യാത്ര പുറപ്പെട്ടത്. കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ ബസില്‍ യാത്ര ചെയ്ത് വെഞ്ഞാറമൂട്ടിലുള്ള അവരുടെ വീട്ടിലെത്തി സഹായം ചെയ്ത് കൊടുക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കിലും ഇടിഞ്ഞ് വീഴാറായ ഒരു കെട്ടിടത്തിലാണ് ഈ കുടുംബം താമസിക്കുന്നത്. ആദ്യപടി സഹായമായി ഇവര്‍ക്ക് ശുചിമുറി വയ്ക്കാനുള്ള സൗകര്യമാണ് സന്തോഷ് നല്‍കിയത്. ഇതിന് വേണ്ട സാധനങ്ങൾ താരം എത്തിച്ചു നൽകി. നല്ലൊരു വീട് എന്ന സ്വപ്‌നമാണ് അവർക്ക് ഇനി ബാക്കിയുള്ളതെന്നും അതിന് തന്നാല്‍ കഴിയും വിധം സഹായിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

എന്തായാലും സംഭവം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. നിരവധിപേരാണ് താരത്തിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button