തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടനും എംപിയുമായി സുരേഷ് ഗോപി നാളികേര വികസന ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്ത സമയത്ത് നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡിനെ കാവിവല്‍ക്കരിക്കുന്നതിനുള്ള നീക്കമാണിതെന്ന വിമർശനമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ ഉൾപ്പെടെയുള്ളവരുടെ വിമർശനം. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി മുതലകണ്ണീരൊഴുക്കുന്നവരാണെന്നും കുറ്റപ്പെടുത്തി സുരേഷ് ഗോപി. മനോരമ ന്യൂസ് ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിണറായിയോ കൃഷി മന്ത്രിയോ എപ്പോഴെങ്കിലും ഡോഎംഎസ് സ്വാമിനാഥനെ നേരിട്ട് കണ്ടിട്ടുണ്ടോയെന്ന് സുരേഷ് ഗോപി ചോദിച്ചു. താന്‍ അദ്ദേഹത്തെ നേരിട്ട് കാണുകയും അദ്ദേഹവുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ടെന്ന് സുരേഷ്‌ഗോപി പറഞ്ഞു.
‘ഏകദേശം 45 മിനിറ്റോളം അദ്ദേഹത്തോട് താന്‍ സംസാരുച്ചിട്ടുണ്ട്. കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു പത്രക്കെട്ട് നല്‍കിയപ്പോള്‍ അദ്ദേഹം തിരുത്താനുള്ളത് തിരുത്തിയും കൂടുതല്‍ വിവരങ്ങള്‍ ചേര്‌ത്തും തിരിച്ചുനല്‍കി. കുട്ടനാട്ടില്‍ 400 കോടിയോളം രൂപയുടെ പാക്കേജ് പുനരുജ്ജീവിക്കാന്‍ രാധാമോഹന്‍ സിംഗ് വഴി പത്രക്കെട്ട് കൊടുത്ത്, അത് പിന്നീട് കനരേന്ദ്ര സിംഗ് തോമര്‍ കര്‍ഷക മന്ത്രിയായതിന് ശേഷം കാബിനറ്റ് അനുമതിയായെന്നും’ സുരേഷ് ഗോപി പറഞ്ഞു.
താന്‍ തെങ്ങിന് വേണ്ടി മുന്‍പേ പ്രവര്‍ത്തിച്ചിരുന്ന ആളാണെന്ന് പറയുകയാണ് സുരേഷ് ഗോപി. ഒരു എംപി ഒരു പഞ്ചായത്ത് ദത്തെടുക്കണമെന്ന പദ്ധതിയില്‍ താന്‍ രണ്ട് പഞ്ചായത്തുകള്‍ ദത്തെടുത്തിരുന്നു. കല്ലിയൂര്‍ പഞ്ചായത്തും ആവണിശേരി പഞ്ചായത്തുമാണ് ദത്തെടുത്തത്.അവിടെ 2000 തെങ്ങിന്‍ തൈകള്‍ വയ്ക്കാനും ഓരോ വീട്ടിലും ഓരോ തൈ എന്ന രീതിയിലും പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ കൊവിഡ് വില്ലനായതോടെ പദ്ധതികള്‍ പാതിവഴിയിലായെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments