Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWS

ഇനിയെങ്കിലും സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകു: പ്രിയ വാര്യർ

ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ പ്രശസ്‌തി നേടിയ താരമാണ് പ്രിയ വാര്യർ. അന്യ ഭാഷ ചിത്രങ്ങളിലാണ് താരം കൂടുതലായും അഭിനയിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം റഷ്യയിൽ അവധിയാഘോഷത്തിലാണ് പ്രിയ വാര്യർ. ഇതിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെയ്ക്കാറുമുണ്ട്.

അത്തരത്തിൽ പങ്കുവെച്ച ഒരു വീഡിയോയാണ് അടുത്തിടയിലായി സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. ‘പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു’ എന്ന തലക്കെട്ടോടെയാണ് താരത്തിന്റെ പേരിൽ വാർത്ത പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രിയ തന്നെ ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ അറിവോടെ എഴുതി ചേർത്ത അടിക്കുറിപ്പല്ല ആ വീഡിയോയില്‍ ഉള്ളതെന്നും കൂട്ടുകാരുമൊത്തുള്ള തീർത്തും സ്വകാര്യമായ നിമിഷങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നതെന്നും പ്രിയ പറയുന്നു. ഈ വർഷം ഏപ്രിൽ മാസത്തിൽ അപ്‌ലോഡ് ചെയ്ത പ്രിയയുടെ കൂട്ടുകാരുടെ വ്ലോഗ് ആണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്.

Read Also:- മമ്മൂട്ടി ആരാധകനായി നടൻ സൂരി

വാട്സാപ്പ്, യൂട്യൂബ്, റീൽസ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോയിൽ നിന്നുളള ചില ക്ലിപ്പുകൾ അടർത്തിയും പ്രചരിക്കുന്നുണ്ട്. കൂട്ടുകാരുമൊത്ത് എന്ത് ചെയ്യുന്നു, തന്റെ ജീവിതം എങ്ങനെ ജീവിക്കുന്നു തുടങ്ങിയവയെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അതിന്മേലുള്ള അഭിപ്രായങ്ങൾ നിങ്ങൾ നിങ്ങളിൽ തന്നെ ഒതുക്കുക എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

പ്രിയയുടെ വാക്കുകൾ:

‘വ്ലോഗിൽ നിന്നുള്ള ചില ക്ലിപ്പുകൾ മാത്രം മുറിച്ചുമാറ്റി സമൂഹമാധ്യമങ്ങളിൽ പല രീതിയിൽ പ്രചരിക്കുന്നത് കാണുവാനിടയായി. ഞങ്ങളുടെ ആരുടെയും അനുവാദമില്ലാതെയാണ് ഇവർ ഇത് ചെയ്തിരിക്കുന്നത്. എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം. എന്നാൽ ഇതിന്മേലുളള ചർച്ച തീര്‍ത്തും അനാവശ്യമാണ്.’

‘വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേർത്താണ് വിഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നത്. ഇനിയെങ്കിലും ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകൂ’ പ്രിയ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button