മലയാളത്തിന്റെ പ്രിയനടനാണ് മോഹൻലാൽ. സിനിമയിൽ നാല്പതു വർഷങ്ങൾ പിന്നിട്ട മോഹൻലാൽ പരസ്യ ചിത്രങ്ങളിലും സജീവമാണ്. എന്നാൽ മോഹന്‍ലാല്‍ പരസ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്.
മോഹന്‍ലാലിന്‍റെ പരസ്യം കണ്ട് ഒരു ധനകാര്യസ്ഥാപനത്തിലെത്തിയ ആരാധകന്‍റെ ശബ്ദസംഭാഷണം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത് . പരസ്യം ഫേക്ക് ആയിരുന്നു എന്നാണ് ആരാധകന്‍ പറയുന്നത്. കൂടാതെ മോഹന്‍ലാലിനോട് ഇത്തരത്തിലുള്ള പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കരുതെന്ന് പറയണമെന്നും ആരാധകൻ ശാന്തിവിള ദിനേശിനോട് പറയുന്നുണ്ട്. തന്‍റെ യു ട്യൂബ് ചാനലായ ലൈറ്റ് ആക്ഷന്‍ ക്യാമറയിലൂടെയാണ് ദിനേശിന്‍റെ തുറന്നു പറച്ചിൽ.
read also:ഒരൊറ്റ സിനിമയിലൂടെ താരമായ നടന്മാര്‍ അവരാണ്!: തുറന്നു പറഞ്ഞു ലാല്‍ ജോസ്
‘കോടിക്കണക്കിന് ആരാധകരുള്ള മോഹന്‍ലാല്‍ ഇത്തരത്തിലുള്ള പരസ്യങ്ങളില്‍ അഭിനയിക്കരുത് . മോഹന്‍ലാലിന്‍റെ വായില്‍ നിന്ന് വരുന്ന മൊഴിമുത്തുകള്‍ കേട്ട് വിശ്വസിക്കുന്നവരാണ് കേരളത്തിലെ പ്രേക്ഷകര്‍. അതിനാല്‍ അവരെ പറ്റിക്കുന്ന പരസ്യങ്ങളില്‍ ഇനിയെങ്കിലും അഭിനയിക്കരുത്. ഒരു ബ്രാന്‍ഡ് അംബാസിഡര്‍ ആകുമ്ബോള്‍ അല്‍പം ഉത്തരവാദിത്തം വേണം.’- ശാന്തിവിള ദിനേശ് പറഞ്ഞു. ‘ലാലിന്‍റെയും ഫഹദിന്‍റെയും വ്യത്യാസം ഇതാണ്’ എന്ന തലക്കെട്ടോടെ പങ്കുവച്ച വീഡിയോയിലാണ് സംവിധായകൻ ഇക്കാര്യങ്ങൾ പങ്കുവയ്ക്കുന്നത്.
‘അഭിനേതാക്കള്‍ സിനിമയില്‍ സരോജ് കുമാര്‍ ചെയ്യുന്നത് പോലെ പപ്പടം കയറ്റി അയച്ചും മറ്റ് ബിസിനസ് ചെയ്തുമൊക്കെ പൈസ ഉണ്ടാക്കിക്കോ. എന്നാല്‍ നിങ്ങളെ വിശ്വസിക്കുന്ന, ആരാധിക്കുന്ന ഒരു വലിയ സമൂഹം ഈ നാട്ടിലുണ്ട്. അവരെ ഒരിക്കലും ഒറ്റുകൊടുക്കരുത്. പ്രത്യേകിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. കഴിഞ്ഞ 40 വര്‍ഷമായി പൊന്നു പോലെയാണ് ജനങ്ങള്‍ കൊണ്ട് നടക്കുന്നത്. അവരെ പറ്റിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ മോഹന്‍ലാല്‍ ചെയ്യരുത്.’- ശാന്തിവിള ദിനേശ് പറയുന്നു.
ഫഹദ് ഫാസിൽ അഭിനയിച്ച എണ്ണയുടെ പരസ്യത്തെക്കുറിച്ചും ദിനേശ് ചൂണ്ടിക്കാണിക്കുന്നുണ്ട്. എണ്ണയുടെ പരസ്യമാണെങ്കിലും മികച്ച സന്ദേശം നല്‍കി കൊണ്ടാണ് ആഡ് ഒരുക്കിയിരിക്കുന്നത്. പരസ്യത്തിന്റെ അവസാനം മാത്രമാണ് പ്രൊഡക്‌ട് കാണിക്കുന്നത്. കേരളജനതയെ ഒന്ന് ചിന്തിപ്പിക്കുന്ന പരസ്യമാണെന്നും മോഹന്‍ലാല്‍ ഇനിയെങ്കിലും ഫേക്ക് പരസ്യങ്ങളില്‍ അഭിനയിക്കരുതെന്നും സംവിധായകൻ പറയുന്നു
Post Your Comments