ഡോ.രജിത് കുമാര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ‘സ്വപ്ന സുന്ദരി’. എസ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സലാം ബി.റ്റി. സുബിൻ ബാബു എന്നിവർ ചേർന്ന് നിർമിച്ച് കെ.ജെ. ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വപ്നസുന്ദരി.
പഴയകാല നടൻ ജി.കെ പിള്ളയുടെ മകൻ ശ്രീറാം മോഹനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീറാം മോഹനന്റെ നായികയായി പുതുമുഖ താരം ദിവ്യ തോമസ് ആണ് എത്തുന്നത്. സീതു ആന്‍സണ്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലി.
Read Also:- അഭിനയ ജീവിതത്തിൽ അറുപത്തി രണ്ട് വർഷം പിന്നിട്ട് കമൽഹാസൻ: ആഘോഷമാക്കി ‘വിക്രം’ ടീം
സാനിഫ് അലി സാജിദ് സലാം ശിവജി ഗുരുവായൂർ സാജൻ പള്ളുരുത്തി പ്രദീപ് പള്ളുരുത്തി ഷാൻസി സലാം ബെന്നി പുന്നാരം നിഷാദ് കല്ലിംഗൽ മനീഷ മോഹൻ സാബു കൃഷ്ണ എന്നിവരോടൊപ്പം ഡോ ഷിനു ശ്യാമളനും ഷാരോൺ സഹീം ഷാർലറ്റ് എന്നിവരും മറ്റ് നായികമാരാകുന്നു. ചിത്രീകരണം പൂർത്തിയായ സിനിമ റിലീസിനൊരുങ്ങുകയാണ്.
Post Your Comments