തിരുവനന്തപുരം : ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗം പി ആര് ശ്രീജേഷിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി എത്തി. ഇന്ന് രാവിലെയാണ് കിഴക്കമ്പലം പള്ളിക്കരയിലെ ശ്രീജേഷിന്റെ വീട്ടില്‍ മമ്മൂട്ടി അഭിനന്ദനം അറിയിക്കാനെത്തിയത്.
നാടിന്റെ യശസ് വാനോളം ഉയര്‍ത്തിയ ശ്രീജേഷിന് കയ്യില്‍ കരുതിയിരുന്ന ബൊക്കെ മമ്മൂട്ടി കൈമാറി. ഒളിമ്ബിക്സില്‍ മെഡല്‍ വാങ്ങിച്ചപ്പോള്‍ പോലും ഇത്രയും കൈ വിറച്ചിട്ടില്ല എന്നാണ് ബൊക്കെ സ്വീകരിച്ചുകൊണ്ട് ശ്രീജേഷ് പറഞ്ഞത്. തുടര്‍ന്ന് ഒളിംപിക്സ് മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു.
നിര്‍മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ബാദുഷയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
Post Your Comments