GeneralLatest NewsMollywoodNEWS

എന്റെ മര്യാദയും സംസ്‌കാരവും അതിന് അനുവദിക്കുന്നില്ല: വിമർശകരോട് ലേഖ ശ്രീകുമാര്‍

നമ്മള്‍ നന്നാവാന്‍ ഒറ്റ കാര്യം ചെയ്താല്‍ മതി. അത് പരദൂഷണം നിര്‍ത്തുക എന്നതാണ്

മലയാളികളുടെ പ്രിയ ഗായകനാണ് എംജി ശ്രീകുമാര്‍. ലോക് ഡൗൺ കാലത്ത് യൂടൂബ് ചാനലുമായി എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖയും സോഷ്യൽ മീഡിയയിൽ സജീവമായി. കുക്കിംഗ് വീഡിയോയും മറ്റും പങ്കുവയ്ക്കുന്ന ലേഖയുടെ ചാനലിന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തന്റെ ഒരു ദിവസത്തിന്റെ തുടക്കം എങ്ങനെ ആണെന്നു പങ്കുവയ്ക്കുകയാണ് താരം. ഡേ ഇന്‍ മൈ ലൈഫ് വീഡിയോ എന്ന സൂചന തന്നെങ്കിലും രാവിലെ എഴുന്നേറ്റത് മുതലുള്ള കാര്യങ്ങള്‍ അഭിനയിച്ച്‌ കാണിക്കാന്‍ തനിക്ക് അറിയില്ലെന്നും ലേഖ പറയുന്നു.

ലേഖ ശ്രീകുമാറിന്റെ വാക്കുകൾ ഇങ്ങനെ..

ഒരു ദിവസം ഞാന്‍ എന്തൊക്കെ ചെയ്യും, എപ്പോള്‍ എഴുന്നേല്‍ക്കും എപ്പോള്‍ കിടക്കും എന്നൊക്കെ കുറേ ആള്‍ക്കാര്‍ ചോദിച്ചിരുന്നു. നിങ്ങളൊക്കെ ചെയ്യുന്നത് പേലെയേ ഞാനും ചെയ്യാറുള്ളു. വേറൊന്നുമില്ല. ഞാന്‍ നേരത്തെ എഴുന്നേല്‍ക്കാറുള്ള ആളാണ്. 4.30 ന് എഴുന്നേറ്റ് വിളക്ക് കത്തിക്കും. ശേഷം അമ്ബലത്തില്‍ പോകും. തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എറണാകുളത്തപ്പനെ തൊഴാറുണ്ട്. 6.30 ആവുമ്ബോഴാണ് ഞാന്‍ തിരിച്ച്‌ വരാറുള്ളത്. നേരത്തെ പ്രഭാത ഭക്ഷണം കഴിക്കുന്ന ശീലമാണ് തന്റേത്.

read also:പൃഥ്വിരാജ് നായകനായ സിനിമയില്‍ ചാന്‍സ് ചോദിച്ചു വന്ന പെണ്‍കുട്ടി!: മലയാളത്തിലെ ഹിറ്റ് നായികയെക്കുറിച്ച് വിനയന്‍

രാവിലെ മുതലുള്ള കാര്യങ്ങള്‍ ഒരാളെ കൊണ്ട് വീഡിയോ എടുപ്പിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നാലരയ്ക്ക് വന്ന് അമ്ബലത്തില്‍ പോവുന്നതൊക്കെ വീഡിയോഗ്രാഫറെ കൊണ്ട് എടുപ്പിക്കുന്നത് മെനക്കേടുള്ള കാര്യമാണ്. അല്ലെങ്കില്‍ ശ്രീക്കുട്ടനെ കൊണ്ട് ചെയ്യിപ്പിക്കണം. അത് രണ്ടും നടക്കുന്ന കാര്യമല്ല. അല്ലെങ്കില്‍ പിന്നെ കാലത്ത് പത്ത് മണിയ്ക്ക് ഇത് രാവിലെയാണെന്ന് പറഞ്ഞ് ഒരു ചീറ്റിങ്ങ് ഷോട്ട് ഓക്കെ ചെയ്യാം. അതെനിക്ക് പ്രയാസമുള്ള കാര്യമാണ്. കാരണം അഭിനയിക്കാന്‍ എനിക്ക് തീരെ അറിയില്ല. ജീവിതത്തില്‍ അഭിനയിക്കാന്‍ പറ്റുന്ന പല മുഹൂര്‍ത്തങ്ങളിലും എനിക്ക് പിഴവ് വന്നിട്ടുണ്ട്.

വീട്ടില്‍ കുക്കിങ് സ്വന്തമായാണ് ചെയ്യുന്നത്. വീട് വൃത്തിയാക്കാനും മുറ്റമടിക്കാനുമൊക്കെ ഒരമ്മ വരാറുണ്ട്. അപൂര്‍വ്വമായി മാത്രമാണ് പുറത്തു നിന്നും ഭക്ഷണം വരുത്തുന്നത്. ഇപ്പോ കുറച്ചായി അദ്ദേഹം ഫ്‌ളവേഴ്‌സില്‍ നിന്നും മാറി നില്‍ക്കുകയാണ്. കര്‍ക്കിടകമൊക്കെയല്ലേ, സുഖചികിത്സയൊക്കെ ചെയ്യുന്നുണ്ട്. ഒരുപാട് ഐറ്റംസൊന്നും ലഞ്ചിനുണ്ടാക്കാറില്ല. ഇടയ്ക്ക് പുറത്തേക്ക് പോവാറുണ്ടെന്ന് മാത്രം. ഇങ്ങനെ ഒരു യൂട്യൂബ് തുടങ്ങണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് ചാനല്‍ തുടങ്ങുന്നത്.

എന്നെ കുറിച്ച്‌ അറിയാത്തവരാണ് നെഗറ്റീവ് കമന്റസുമായി വരുന്നത്. കേട്ട് കേള്‍വി വെച്ച്‌ ഇതാണ് ലേഖ എംജി ശ്രീകുമാര്‍ എന്ന് പറയുന്നത് ശരിയല്ല.  നമ്മള്‍ നന്നാവാന്‍ ഒറ്റ കാര്യം ചെയ്താല്‍ മതി. അത് പരദൂഷണം നിര്‍ത്തുക എന്നതാണ്. എന്തും എഴുതി കൂട്ടുന്നതോ പറയുന്നതോ ശരിയല്ല. എന്നെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത് ശരിയല്ല. ആ സമയത്ത് തിരിച്ച്‌ എന്തെങ്കിലും ചെയ്യണമെന്നൊക്കെ തോന്നാറുണ്ട്. എന്റെ മര്യാദയും സംസ്‌കാരവും അതിന് അനുവദിക്കുന്നില്ല. നല്ലത് ചെയ്യുക, മറ്റുള്ളവരെ കുറ്റം പറയാതിരിക്കുക, ഇതെല്ലാം കേട്ട് ചേച്ചി മൂഡൗട്ടാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല.

അങ്ങനെ അടിച്ച്‌ പൊളിച്ചുള്ള ലൈഫൊന്നുമില്ല. കാലത്തും വൈകുന്നേരവും ജപം മുടക്കാറില്ല. അദ്ദേഹത്തിന്റെ പ്രോഗ്രാമാണ് മിക്കപ്പോഴും കാണാറുള്ളത്. നമ്മുടെ ഒരു ചെറിയ ജീവിതം ഇങ്ങനെയൊക്കെയാണ്. യൂട്യൂബ് ചാനല്‍ തുടങ്ങുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല, അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് തുടങ്ങിയത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ മറുപടി നല്‍കാറുണ്ട്. മനസ്സില്‍ തട്ടിയാണ് പറയുന്നത്. അടുത്തിടെ ചെയ്ത അട ദോശ വമ്ബന്‍ ഹിറ്റാക്കി മാറ്റിയത് നിങ്ങള്‍ പ്രേക്ഷകരാണ്. മനസ്സ് നിറഞ്ഞാണ് ഇത് പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button