അവയവദാനത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കാൻ ‘ജീവാമൃത’വുമായി പ്രശസ്ത പ്രൊഡക്ഷൻ എക്സിക്യുട്ടീവ് അരവിന്ദൻ നെല്ലുവായ്. അരവിന്ദൻ ഫെയ്സ് ഗാലറിയുടെ ബാനറിൽ പൊതുജന പങ്കാളിത്തത്തോടെയാണ് അരവിന്ദൻ നെല്ലുവായ് ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മണികണ്ഠൻ വടക്കാഞ്ചേരി ആണ്. അവയവം സ്വീകരിച്ചവരും നൽകിയവരും ഈ സിനിമയിൽ പങ്കാളികളാകുന്നുണ്ട്. ജീവാമൃതം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.
അവയവദാനത്തിന്റെ പ്രസക്തി സമൂഹ മന:സാക്ഷികളിൽ എത്തിക്കുന്നതിനും കൂടുതൽ പേർ അവയവദാനത്തിന്റെ പ്രാധന്യം മനസ്സിലാക്കുന്നതിനും കൂടിയാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ അരവിന്ദൻ നെല്ലുവായ് പറഞ്ഞു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്
Post Your Comments